മകെൻറ ഉത്തരക്കടലാസ് പങ്കുവെച്ച് പരിഹാസവുമായി റസൂൽ പൂക്കുട്ടി
text_fieldsകൊച്ചി: മകെൻറ ഉത്തരക്കടലാസിലെ രണ്ടുത്തരങ്ങളും അതിനു കിട്ടിയ വിലയിരുത്തലുകളും ഫേസ്ബുക്കിൽ പങ്കുവെച്ച്, അധ്യാപകനെതിരെ പരിഹാസം കലർന്ന വിമർശനവുമായി ഓസ്കർ ജേതാ വ് റസൂൽ പൂക്കുട്ടി. രണ്ടുചോദ്യങ്ങൾക്ക് പുസ്തകത്തിൽനിന്നുള്ള അറിവല്ലാതെ സ്വന്തം യു ക്തിയിൽനിന്ന് ശരിയുത്തരം നൽകിയിട്ടും ഒന്നിന് ശരിയും മുഴുവൻ മാർക്കും രണ്ടാമത്തേത ിന് തെറ്റും അമ്പരന്ന പ്രതികരണവും നൽകിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.
ഇക്കാലത്തെ അധ്യാപകർ എന്താണ് കുനാൽ കംറ സഞ്ചരിച്ച വിമാനക്കമ്പനികളെ പോലെ പെരുമാറുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും പൂക്കുട്ടി പറയുന്നു. കോൺവെക്സ് മിററിനെക്കുറിച്ചും ഭൂഗുരുത്വാകർഷണ നിയമത്തെക്കുറിച്ചുമാണ് ചോദ്യങ്ങൾ. മുകളിലേക്ക് പോകുന്നതൊക്കെ താഴേക്കുതന്നെ വരും എന്നാണ് ഭൂഗുരുത്വാകർഷണ നിയമം പറയുന്നതെന്ന് മകൻ ഉത്തരമെഴുതിയപ്പോൾ അത് തെറ്റാണെന്ന് അധ്യാപകൻ വിലയിരുത്തുന്നു.
ഒപ്പം വൗ, വണ്ടർഫുൾ തിയറിയെന്ന പരിഹാസ കമൻറും. ഇതിനെയാണ് റസൂൽ പൂക്കുട്ടി വിമർശിക്കുന്നത്. റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമിയെ ട്രോൾ ചെയ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കംറക്ക് വിമാനക്കമ്പനികൾ യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനോടാണ് അധ്യാപകരുടെ മനോഭാവത്തെ റസൂൽ പൂക്കുട്ടി ഉപമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.