എലിപ്പനി: പ്രതിരോധ നടപടി ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യമന്ത്രിക്ക് നിർദേശംനൽകി. മന്ത്രി കെ.കെ. ശൈലജയുമായി ഫോണിൽ വിഷയങ്ങൾ ചർച്ചചെയ്തതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുെന്നന്ന് ഉറപ്പുവരുത്തണം. ദൈനംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ബോധവത്കരണ പരിപാടികള്‍ ശക്തമാക്കുന്നതിനൊപ്പം മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളും ജാഗ്രതയോടെ നടത്തണം. പ്രളയ ദുരിതാശ്വാസ പ്രവർത്തനം പോലെ ഒത്തൊരുമയോടെ കേരളീയരാകെ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.