മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ മരണം: മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ അമ്മയുടെ പരാതി
text_fieldsകണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി രതീഷിെൻറ ആത്മഹത്യയിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ കൂലോത്ത് പത്മിനി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. വർക്ക് ഷോപ് ജോലിക്കാരനായ രതീഷിനെ അന്യായമായാണ് പ്രതിചേർത്തത്.
ഇതേ തുടർന്നുള്ള മാനസിക വിഷമത്തിൽ മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. മൻസൂർ വധത്തിൽ പ്രതിചേർക്കപ്പെട്ടതിൽ ഏറെ പ്രയാസത്തിലായിരുന്നു.
അന്യായമായി രതീഷിനെ പ്രതിയാക്കിയാൽ മാനസിക സംഘർഷത്തിലകപ്പെട്ട് ആത്മഹത്യ ചെയ്യുമെന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും ഗൂഢാലോചന നടത്തിയാണ് പ്രതിചേർത്തതെന്നും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.