Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala highcourt
cancel
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ മെറിറ്റ്​...

ന്യൂനപക്ഷ മെറിറ്റ്​ സ്​കോളർഷിപ്പിലെ 80:20 അനുപാതം: ഹൈകോടതി റദ്ദാക്കിയത്​ മൂന്ന്​ ഉത്തരവുകൾ

text_fields
bookmark_border

കൊച്ചി: സംസ്ഥാനത്ത്​ ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക്​ അനുവദിക്കുന്ന മെറിറ്റ് സ്‌കോളർഷിപ് 80 ശതമാനം മുസ്​ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്​ത സംസ്ഥാന സർക്കാറി​െൻറ മൂന്ന്​ ഉത്തരവുകളാണ്​ ഹൈകോടതി റദ്ദാക്കിയത്​. കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാർക്കു​ം ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യണമെന്ന്​ വിലയിരുത്തിയാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​െൻറ ഉത്തരവ്​.

ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക​്​ ക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാർ ഒരു സമുദായത്തിന്​ മാത്രമായി മുൻഗണന നൽകുന്നെന്ന്​ ആരോപിച്ച് പാലക്കാട് സ്വദേശി ജസ്​റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്​.

മുസ്​ലിംകൾക്ക്​ ​മാത്രമായി ആദ്യം അനുവദിച്ച പദ്ധതിയിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തെയും മറ്റ്​ പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തുകയായിരുന്നു. പിന്നീടാണ്​ ഇതി​െൻറ വിതരണത്തിന്​ 80:20 എന്ന അനുപാതം സ്വീകരിച്ചത്. മുസ്​ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര, ​പ്രഫഷനൽ കോഴ്സുകൾക്ക് മെറിറ്റ്​ അടിസ്ഥാനത്തിൽ പ്രതിവർഷം യഥാക്രമം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ്പുകൾ അനുവദിക്കുന്നതായി 2008 ആഗസ്​റ്റ്​ 16നാണ്​ ഇത്​ സംബന്ധിച്ച ആദ്യ ഉത്തരവുണ്ടായത്​.

ഇവർക്ക് ഹോസ്​റ്റലിൽ താമസിച്ച്​ കോളജിൽ പഠിക്കാനും മത്സരപ്പരീക്ഷകൾക്ക് പഠിക്കാനും സ്​റ്റൈപൻഡ്​​ അനുവദിക്കാൻ 10 കോടി നീക്കിവെക്കുന്നതായും ഉത്തരവിട്ടു. പിന്നീട്​ 2011 ഫെബ്രുവരി 22ന്​ സ്​റ്റൈപൻഡ്​​ ആനുകൂല്യങ്ങൾ ലത്തീൻ കത്തോലിക്ക സമുദായത്തിനും മറ്റ്​ പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുംകൂടി ലഭ്യമാക്കുന്നതായി ഉത്തരവിറക്കി.

സി.എ, കോസ്​റ്റ്​ ആൻഡ് വർക്ക്സ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് കോഴ്സുകൾ പഠിക്കാൻ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളായ കുട്ടികൾക്കായി 1.80 കോടിയുടെ സ്കോളർഷിപ് മുസ്​ലിംകൾക്ക്​ 80 ശതമാനവും മറ്റ്​ ന്യൂനപക്ഷ സമുദായങ്ങൾക്ക് 20 ശതമാനവുമെന്ന തോതിൽ നൽകുമെന്നതായിരുന്നു 2015 മേയ് എട്ടിലെ ഉത്തരവ്​. ആകെയുള്ള സ്കോളർഷിപ്പുകളുടെ എണ്ണത്തിൽ 30 ശതമാനം പെൺകുട്ടികൾക്ക് നൽകുമെന്നും വ്യക്തമാക്കി.

ഇത്തരമൊരു അനുപാതം വിവേചനപരമാണെന്ന ഹരജിക്കാര​െൻറ വാദം കോടതി ശരിവെക്കുകയായിരുന്നു. മുസ്​ലിം, ക്രിസ്ത്യൻ, സിഖ്​, പാഴ്സി, ജൈന, ബുദ്ധമതക്കാരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇൗ ആറ്​ സമുദായങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ്​ ന്യൂനപക്ഷ കമീഷൻ പ്രവർത്തിക്കേണ്ടത്​.

എല്ലാ ന്യൂനപക്ഷ വിഭാഗത്തി​െൻറയും സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ വികസനം സാധ്യമാവണം​. ഇവരിൽ ഏതെങ്കിലുമൊന്നിനെ വേർതിരിച്ച്​ പ്രത്യേകമായി അവരുടെ താൽപര്യ സംരക്ഷണം സാധ്യമല്ല. 2011ലെ സെൻസസ​് പ്രകാരം ജനസംഖ്യാനുപാതികമായ സ്​കോളർഷിപ്​ വിതരണമല്ല ഇപ്പോൾ നടപ്പാക്കിയിട്ടുള്ളത്​.

സംസ്ഥാന സർക്കാറി​െൻറ ഉത്തരവുകൾ വ്യക്തമായും വിവേചനപരമാണ്​. ഇത്​ 1992ലെ കേന്ദ്ര ന്യൂനപക്ഷ കമീഷൻ ആക്ടി​​െലയും 2014ലെ കേരള ന്യൂനപക്ഷ കമീഷൻ ആക്​ടി​െലയും വ്യവസ്ഥകൾക്ക്​ യോജിക്കുന്നതല്ല. ആനുപാതികമല്ലാത്ത സ്​കോളർഷിപ്​ സംവരണം ഭരണഘടനാവിരുദ്ധവും ഒരു നിയമത്തി​​െൻറയും പിൻബലമില്ലാത്തതുമാണ്​.

ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്ത്വങ്ങളും ന്യൂനപക്ഷ കമീഷൻ നിയമങ്ങളും മറികടക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ല. ഇൗ സാഹചര്യത്തിൽ ഉത്തരവുകൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ച കോടതി സംസ്ഥാന ന്യൂനപക്ഷ കമീഷ​െൻറ ​ൈകവശമുള്ള ഏറ്റവും പുതിയ ജനസംഖ്യ കണക്ക്​ പ്രകാരം അംഗീകൃത ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ തുല്യമായി വിദ്യാഭ്യാസ സ്​കോളർഷിപ് വിതരണം ചെയ്യാനുള്ള ഉത്തരവ്​ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - Ratio of 80:20 in Minority Merit Scholarships: Three orders quashed by High Court
Next Story