റേഷൻ: ആധാർ പരിശോധനക്ക് കാർഡ് അംഗത്തിെൻറ അനുമതി വേണം
text_fieldsതൃശൂർ: റേഷൻ കാർഡ് ഉടമയുടെയോ അംഗത്തിെൻറയോ അനുമതിയില്ലാതെ ഇ-പോസിൽ ഇനി ആധാർ വിവരങ്ങൾ പരിശോധിക്കാനാവില്ല.
പൗരന്മാർക്ക് ആധാർ നൽകുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ യൂനീക് െഎഡൻറിഫിക്കേഷൻ അതോററ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എ.എ) നിർദേശപ്രകാരമാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് പുതിയ നിലപാട് സ്വീകരിച്ചത്. ഇതിെൻറ ഭാഗമായി സംസ്ഥാനത്തെ മുഴവൻ റേഷൻ കടകളിലും ഇ-പോസ് 2.1 അപ്ഡേഷൻ തുടരുകയാണ്.
നേരത്തെ റേഷൻ കാർഡിൽ പേരുള്ള ആധാർബന്ധിത അംഗങ്ങളുടെ ബയോമെട്രിക് രേഖ പരിശോധിക്കുന്നതോടെ ആധാർ വിവരങ്ങൾ ശേഖരിക്കുകയാണ് ചെയ്തിരുന്നത്.
എന്നാൽ, പുതിയ സോഫ്റ്റ്വെയറിൽ വിരൽ വെച്ച് ബയോമെട്രിക് രേഖ പരിശോധനക്ക് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ അംഗത്തിെൻറ അനുമതി തേടണം. അനുമതി ലഭിച്ചാലേ വിവരങ്ങൾ ശേഖരിക്കാനാവൂ. ആധാറിെന അടിസ്ഥാനമാക്കിയുള്ള ആധികാരികതക്ക് തെൻറ വിവരങ്ങൾ നൽകുന്നതിന് എതിർപ്പില്ലെന്ന് കാണിക്കുന്ന സമ്മതപത്രം ഇ-പോസിൽ തെളിയും.
ഇതിന് സമ്മതമുള്ളവർ അനുമതി നൽകിയാൽ മാത്രമേ ആധാർ വിവരങ്ങൾ പരിശോധിക്കാനാവൂ. വ്യക്തിവിവരങ്ങൾ ദുരുപയോഗം െചയ്യാതിരിക്കാനാണ് യു.െഎ.ഡി.എ.എ നിർദേശം പാലിക്കുന്നെതന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.