റേഷന്‍ ആധാർ ലിങ്ക് ചെയ്യൽ; അയയാതെ കേന്ദ്രം
text_fieldsതിരുവനന്തപുരം: റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് റേഷൻ നൽകേണ്ടെന്ന തി രുമാനത്തിൽ ഉറച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 30നകം ആധാർ ലിങ്ക് ചെയ്യണമെന്നും അല്ലാ ത്തവർക്ക് നവംബർ മുതൽ ഭക്ഷ്യധാന്യം നൽകേണ്ടെന്നുമാണ് ഭക്ഷ്യസെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്രം വ്യക്തമാക്കിയത്. ഇതിെൻറ പശ്ചാത്തലത്തിൽ ആറ് ദിവസത്തിനകം താലൂക്ക് അടിസ്ഥാനത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരളം. റേഷൻകാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർ സൗകര്യം പ്രയോജനപ്പെടുത്തണം.
’ഒരു രാജ്യം, ഒരു റേഷൻകാർഡ് പദ്ധതി’ നടപ്പാക്കുന്നതിെൻറ ഭാഗമായാണ് റേഷൻ വിതരണത്തിന് ആധാർ നിർബന്ധമാക്കുന്നത്. രാജ്യത്ത് എവിടെനിന്നും ഒറ്റ റേഷൻകാർഡ് ഉപയോഗിച്ച് സബ്സിഡി ഭക്ഷ്യധാന്യങ്ങൾ കാർഡുടമക്ക് വാങ്ങാമെന്നതാണ് പദ്ധതി. പദ്ധതി നടപ്പായാൽ അന്യസംസ്ഥാനങ്ങളിലേക്ക് താമസം മാറ്റേണ്ടിവരുന്നവർക്ക് റേഷൻ ലഭിക്കുമെന്നും മുൻഗണനപ്പട്ടികയിൽ ഉൾപ്പെട്ട അനർഹരെയും ഇതുവഴി കണ്ടെത്താനും അവരിൽനിന്ന് പിഴയീടാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര നിലപാട്. റേഷനടക്കം സർക്കാറിെൻറ സാമൂഹികക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇത് അവസാന അവസരമായിരിക്കുമെന്ന മുന്നറിയിപ്പും കേന്ദ്ര ഭക്ഷ്യമന്ത്രാലയം നൽകിയിട്ടുണ്ട്.
എന്നാൽ, കേരളത്തിൽ 90 ശതമാനം കാർഡുടമകളും ആധാറുമായി ലിങ്ക് ചെയ്തതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കാർഡുടമകൾക്ക് civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തും ഓൺലൈനായി ആധാർ നമ്പർ ചേർക്കാം. നിലവിൽ കാർഡിൽ ഉൾപ്പെട്ട ഒരംഗത്തിെൻറയെങ്കിലും ആധാർ ചേർത്തിട്ടുണ്ടെങ്കിലേ ഈ സൗകര്യം ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.