Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതര സംസ്ഥാനക്കാർക്ക​ും...

ഇതര സംസ്ഥാനക്കാർക്ക​ും കേരളത്തിൽ റേഷൻ വാങ്ങാം

text_fields
bookmark_border
ഇതര സംസ്ഥാനക്കാർക്ക​ും കേരളത്തിൽ റേഷൻ വാങ്ങാം
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഉ​ൾ​പ്പെ​ടെ 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ ഇ​ൻ​റ​ര്‍‌​സ്​​റ്റേ ​റ്റ് പോ​ർ​ട്ട​ബി​ലി​റ്റി നി​ല​വി​ൽ വ​ന്ന​താ​യി ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​റി​യി​ച്ചു. ആ​ന്ധ്ര​ പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്​​ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഗോ​വ, ഹ​രി​യാ​ന, രാ​ജ​സ്ഥാ ​ൻ, ഝാ​ർ​ഖ​ണ്ഡ്, ത്രി​പു​ര സം​സ്ഥാ​ന​ങ്ങ​ളെ ഒ​രു ക്ല​സ്​​റ്റ​റാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

12 സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും എ.​എ.​വൈ, മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ​ക്ക് ഏ​ത് സം​സ്ഥാ​ന​ത്തു​നി​ന്നും റേ​ഷ​ൻ വാ​ങ്ങാം. ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം വ​ഴി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ൻ​ഗ​ണ​ന വി​ഭാ​ഗം കാ​ർ​ഡു​ക​ൾ​ക്ക് അ​രി മൂ​ന്ന് രൂ​പ നി​ര​ക്കി​ലും, ഗോ​ത​മ്പ് ര​ണ്ട് രൂ​പ നി​ര​ക്കി​ലും ആ​ളൊ​ന്നി​ന് അ​ഞ്ച് കി​ലോ​ഗ്രാം എ​ന്ന ക​ണ​ക്കി​ലാ​ണ് വി​ത​ര​ണം ന​ട​ത്തു​ക.

മ​ണ്ണെ​ണ്ണ, ആ​ട്ട, പ​ഞ്ച​സാ​ര മ​റ്റ് പ്ര​ത്യേ​ക ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​ൻ​റ​ര്‍‌​സ്​​റ്റേ​റ്റ് പോ​ർ​ട്ട​ബി​ലി​റ്റി സൗ​ക​ര്യം ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrationmalayalam newsmigrant labours
News Summary - ration available for other state employees in kerala
Next Story