റേഷൻ കരിഞ്ചന്ത: ഉദ്യോഗസ്ഥരും കരാറുകാരും വെട്ടിച്ചത് കോടികളുടെ ഭക്ഷ്യധാന്യം
text_fieldsതിരുവനന്തപുരം: പാവങ്ങൾക്ക് ലഭിക്കേണ്ട റേഷൻ ഭക്ഷ്യധാന്യം കരിഞ്ചന്തയിൽ വിറ്റഴിക ്കുന്നതിലൂടെ ഉദ്യോഗസ്ഥരുടെയും വാതിൽപടി വിതരണകരാറുകാരുടെയും പോക്കറ്റിലേക് ക് പ്രതിമാസം എത്തുന്നത് കോടികൾ. രണ്ടുമാസമായി സംസ്ഥാനത്തെ എൻ.എഫ്.എസ്.എ ഗോഡൗണുകള ിൽ ജില്ല സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവ രങ്ങൾ പുറത്തുവന്നത്. ക്രമക്കേട് സംബന്ധിച്ച് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ സിവിൽ സപ ്ലൈസ് ഡയറക്ടറോട് വിശദീകരണം തേടി.
ഒാരോ മാസവും കുറഞ്ഞത് 5000 ടൺ റേഷനരി സംസ്ഥാനത് തെ ഗോഡൗണുകൾ വഴി കടത്തുന്നുണ്ടെന്നാണ് വിവരം. ഈ അരി കിലോക്ക് ശരാശരി 20 -26 രൂപക്ക് കരിഞ്ച ന്തക്കാർക്ക് നൽകുന്നതിലൂടെ തട്ടിപ്പുകാർക്ക് കിട്ടുന്നത് 25 കോടിയോളം രൂപ. ഇതുവഴ ി ഗോഡൗൺ ചുമതലയുള്ള ഉദ്യോഗസ്ഥർ ഓരോ മാസവും സമ്പാദിക്കുന്നത് ആറ് മുതൽ എട്ട് ലക്ഷം വരെ.
കാർഡുടമകൾ വാങ്ങാത്ത അരി, കടക്കാർ തന്നെ ഉദ്യോഗസ്ഥർക്കും കരാറുകാരനും മറിച്ചു കൊടുക്കുന്ന സ്ഥിതിയുമുണ്ട്. അരി തിരികെ നൽകുന്ന കച്ചവടക്കാർക്ക് കിലോക്ക് 15-16 രൂപയാണ് ഉദ്യോഗസ്ഥനും കരാറുകാരനും നൽകുന്നത്. കരിഞ്ചന്തയിലേക്ക് നൽകിയ അരി കച്ചവടക്കാരൻ ഇ-പോസ് മെഷീനിൽ മാന്വൽ സംവിധാനത്തിലൂടെ കാർഡുടമക്ക് വിതരണം ചെയ്തതായും കാണിക്കും. പുറത്തെത്തുന്ന റേഷനരി മില്ലുകളിലെത്തിച്ച് പോളിഷ് ചെയ്ത്, വിവിധ ബ്രാൻഡുകളിലെ ചാക്കുകളിലാക്കി 32 മുതൽ 38 രൂപക്ക് പൊതുവിപണിയിൽ എത്തിക്കും.
വാതിൽപടി വിതരണം നടത്തുമ്പോൾ റേഷൻ വ്യാപാരിക്ക് മുന്നിൽ തൂക്കം ബോധ്യപ്പെടുത്തി നൽകണമെന്നാണ് പുതിയ ട്രാൻസ്പോർട്ടിങ് കരാറിലുള്ളത്. തൂക്കം ബോധ്യപ്പെടുത്തിയാണ് സാധനം ഇറക്കിയതെന്ന് താലൂക്ക് സപ്ലൈ ഓഫിസർ/സിറ്റി റേഷനിങ് ഓഫിസർ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ട്രാൻസ്പോർട്ടിങ് ചാർജ് ഇനത്തിലുള്ള തുക കരാറുകാരന് പാസാക്കി നൽകാവൂ എന്നും ഡയറക്ടർ നിർദേശിച്ചിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് മിക്ക ജില്ലകളിലും റേഷൻ വിതരണം നടക്കുന്നത്.
കഴക്കൂട്ടം മേനംകുളം ഗൗഡൗണിൽ, ഗോഡൗൺ ഓഫിസർ അവധിയിലായ തക്കം നോക്കി ജൂനിയർ അസിസ്റ്റൻറായ ഉദ്യോഗസ്ഥൻ തൊഴിലാളികളെയും വാഹന കരാറുകാരനെയും ഉപയോഗിച്ച് അഞ്ച് ദിവസംകൊണ്ട് 148 ചാക്ക് ഭക്ഷ്യധാന്യം പുറത്തേക്ക് കടത്തിയതായി ജില്ല സപ്ലൈ ഓഫിസറുടെ പരിശോധനയിൽ കണ്ടെത്തി. ഇയാൾക്കെതിരെ ഉടൻ നടപടി ഉണ്ടാകും. ഡി.എസ്.ഒയുടെ റിപ്പോർട്ടിൽ നെയ്യാറ്റിന്‍കര അമരവിള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നടന്ന തിരിമറിക്ക് കൂട്ടുനിന്ന റേഷൻ ഇൻസ്പെക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ഏഴുപേരെ സ്ഥലംമാറ്റുകയും ചെയ്തു.
റേഷൻകടകളിലേക്ക് നൽകാതെ കരിഞ്ചന്തയിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 448 ചാക്ക് അരിയാണ് ഇവിടെ നിന്ന് പിടികൂടിയത്. പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ ഗോഡൗണുകളിലും സമാന രീതിയിൽ തിരിമറി കണ്ടെത്തിയിട്ടുണ്ട്. ഡി.എസ്.ഒമാരുടെ റിപ്പോർട്ട് കിട്ടുന്ന മുറക്ക് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വെബ് കാമറയും സി.സി.ടി.വിയും സ്ഥാപിക്കും -പി. തിലോത്തമൻ (ഭക്ഷ്യമന്ത്രി)
ഗോഡൗണുകൾ വഴിയുള്ള കരിഞ്ചന്ത തടയുന്നതിന് എല്ലാ എൻ.എഫ്.എസ്.എ ഗോഡൗണുകളിലും ഈ വർഷം തന്നെ വെബ് കാമറയും സി.സി.ടി.വിയും സ്ഥാപിക്കും. റേഷൻകടകളിൽ സാധനമെത്തിക്കുന്ന ലോറികളിൽ ജി.പി.എസ് ഘടിപ്പിക്കും. ഇതിൻെറ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഇക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ല.
നടപടി ഇല്ലെങ്കിൽ അഴിമതി ആവർത്തിക്കും -ടി. മുഹമ്മദാലി
(ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ)
അഴിമതി കണ്ടെത്തുമ്പോൾ ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്ത്, മറ്റുള്ളവരെ സ്ഥലം മാറ്റുകയാണ് ചെയ്യുന്നത്. ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ അഴിമതി ആവർത്തിക്കും.
റേഷൻ വ്യാപാരിക്ക് സാധനങ്ങൾ തൂക്കിക്കൊടുക്കണമെന്ന ഹൈകോടതി വിധി ഇപ്പോഴും പാലിക്കപ്പെടുന്നില്ല. ഗോഡൗണിലെ വെട്ടിപ്പ്മൂലം ഓരോ ചാക്കിലും രണ്ട് മുതൽ മൂന്ന് കിലോയുടെ കുറവാണ് ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.