റേഷൻ കാർഡിന് കേന്ദ്രീകൃത അപേക്ഷ; ജനവും ജീവനക്കാരും വലഞ്ഞു
text_fieldsതൃശൂർ: പൂരിപ്പിച്ച റേഷൻകാർഡ് അപേക്ഷകൾ സ്വീകരിക്കാൻ അപരിഷ്കൃത നടപടി. വിവര സാേങ്കതിക വിദ്യയുടെ കാലത്തും കടലാസ് സംവിധാനത്തിൽനിന്ന് മാറാത്തതിനു പുറമെ കേന്ദ്രീകൃത അപേക്ഷ സ്വീകരിക്കൽ കൂടിയായതോടെ ജനം വലയുകയാണ്. വികേന്ദ്രീകരണത്തെ കുറിച്ച് കൊട്ടിഘോഷിക്കുന്നർ താലൂക്ക് സപ്ലൈ ഒാഫിസുകളിൽ കേന്ദ്രീകരിച്ച് അപേക്ഷ സ്വീകരിക്കുന്നതോടെ ജീവനക്കാരും കുടുങ്ങി.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ അടക്കം തദ്ദേശസ്ഥാപന പരിധിയിൽ അപേക്ഷ സ്വീകരിക്കാൻ ക്യാമ്പ് നടത്തുകയാണ് പതിവ്. പകരം താലൂക്ക് സെപ്ലെ ഒാഫിസുകളിൽ അവ സ്വീകരിക്കുന്നതുമൂലം അങ്ങോട്ട് അടുക്കാനാവുന്നില്ല. വിവിധ തദ്ദേശ സ്ഥാപനങ്ങൾ ക്യാമ്പ് നടത്തുകയും പഞ്ചായത്ത്, റവന്യു അടക്കം വകുപ്പുകളുെട ഏകോപനം കൂടി ഉണ്ടായാൽ രേഖ നൽകാനും പരിശോധിക്കാനും അവസരം ഒരുങ്ങും. ഇതോടെ നടപടി എളുപ്പമാവും. വിവിധ ആവശ്യങ്ങൾക്കായി 12 വ്യത്യസ്ത അപേക്ഷഫോമുകളാണ് വിതരണം ചെയ്യുന്നത്.
നേരത്തെ വെള്ളക്കടലാസിൽ ആവശ്യം എഴുതി നൽകിയാൽ മതിയായിരുന്നു. നാലുവർഷത്തിന് ശേഷമാണ് പുതിയ റേഷൻ കാർഡിനടക്കം അപേക്ഷ ക്ഷണിച്ചത്. അതുകൊണ്ടുതന്നെ തിരുത്തലും വെട്ടിമാറ്റലും ഏെറ ഉണ്ടാകാം. ഇവക്കെല്ലാം വെവ്വേറെ അപേക്ഷയും രേഖയും നൽകണം. സൗജന്യ അേപക്ഷ അടക്കം പണം കൊടുത്തുവാങ്ങേണ്ടി വരുന്നുണ്ട്. ഇവ പൂരിപ്പിച്ചു നൽകാൻ 50 രൂപ മുതൽ 100 വരെ ഇൗടാക്കുന്നവരുണ്ട്.
ഒരു കാർഡിലും പേരില്ലാത്തവർക്ക് കാർഡ് ലഭിക്കാനുള്ള നടപടിയും കുഴക്കുന്നതാണ്. ആളെ അറിയാം എന്ന് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ നൽകുന്ന രേഖയാണ് ആവശ്യം. പുതിയ അപേക്ഷക്ക് എം.എൽ.എയുടെ കത്ത് നൽകണം. എം.എൽ.എമാരെ കാണാൻതന്നെ അപേക്ഷകർ പാടുപെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.