റേഷൻകാർഡ്: സാങ്കേതികത്വം പറഞ്ഞ് അർബുദ രോഗികൾക്ക് ആനുകൂല്യം നിഷേധിക്കുന്നതായി പരാതി
text_fieldsകോഴിക്കോട്: ഭക്ഷ്യഭദ്രത നിയമത്തെത്തുടർന്ന് ബി.പി.എൽ, എ.പി.എൽ വേർതിരിവ് മുൻഗണന, മുൻഗണനയില്ലാത്തവർ എന്നിങ്ങനെ മാറിയതിെൻറ പേരിൽ അർബുദ രോഗികൾക്കുള്ള സുകൃതം പദ്ധതിയിലെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി പരാതി. െമഡിക്കൽ കോളജിൽ അർബുദത്തിന് ചികിത്സ തേടുന്ന രോഗിക്കാണ് ബി.പി.എൽ സർട്ടിഫിക്കറ്റില്ല എന്ന കാരണത്താൽ ആനുകൂല്യം മുടങ്ങുന്നത്. ഇവർ കലക്ടറേറ്റിൽ പരാതി നൽകി. ബി.പി.എൽ/ആർ.എസ്.ബി.ൈവ കാർഡുടമകൾക്കേ ആനുകൂല്യം നൽകൂവെന്നും ഇത് മുൻഗണനാക്രമത്തിൽ മാറ്റംവരുത്തിയുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ നിലപാട്.
മുൻഗണന പട്ടികയിലുള്ളവർത്തന്നെ ബി.പി.എൽ ആണെന്ന് പഞ്ചായത്ത് സെക്രട്ടറിയോ നഗരസഭ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തിയ രേഖയുമായി വന്നാൽ അവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുവെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. കോർപറേഷൻ പരിധിയിൽെപട്ട ഇവർ ഇത്തരം സർട്ടിഫിക്കറ്റിനായി കോർപറേഷൻ അധികൃതരെ ബന്ധപ്പെട്ടപ്പോൾ ബി.പി.എൽ ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ട കാര്യമില്ലെന്നറിയിക്കുകയും പകരം ഇവർ ദേശീയ ഭക്ഷ്യഭദ്രത നിയമം 2013 മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ഇതുമായി സുകൃതം പദ്ധതി അധികൃതരെ സമീപിച്ചെങ്കിലും ബി.പി.എൽ സർട്ടിഫിക്കറ്റ് വേണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവർ ബി.പി.എൽ സർട്ടിഫിക്കറ്റുമായി വരുന്നതിനാൽ എല്ലാവരും ഈ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ശഠിക്കുകയാണ് അധികൃതരെന്ന് ഇവർ പരാതിപ്പെട്ടു.
എന്നാൽ ഭക്ഷ്യഭദ്രത നിയമം മാറിവന്നപ്പോൾ മുൻഗണന വിഭാഗക്കാർക്ക് ആനുകൂല്യം നൽകണമെന്ന രീതിയിൽ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കലക്ടറേറ്റിൽനിന്ന് ബി.പി.എൽ ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയുമായി വന്നാൽ ആർക്കും ആനുകൂല്യം ലഭ്യമാക്കുമെന്നുമാണ് അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.