അതിദരിദ്രർക്ക് റേഷൻകാർഡും ആധാർ കാർഡും: ജില്ലകളിൽ അടിയന്തര ക്യാമ്പുകൾ നടത്തും
text_fieldsതിരുവനന്തപുരം: റേഷൻ കാർഡിന് ആധാർ നിർബന്ധമായതിനാൽ അതിദരിദ്ര വിഭാഗങ്ങൾക്ക് ജില്ലക്യാമ്പുകൾ നടത്തി അടിയന്തരമായി ആധാർ കാർഡും റേഷൻ കാർഡും ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. സർവേയിൽ സംസ്ഥാനത്ത് 2411 പേർക്ക് റേഷൻ കാർഡില്ലെന്നും 4270 പേർക്ക് ആധാറും റേഷൻ കാർഡുമില്ലെന്നും കണ്ടെത്തി.
ആധാർ കാർഡുള്ളവരുടെ പട്ടിക വിശദമായി പരിശോധിച്ചതിൽ 1261 പേരുകാർ നിലവിൽ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന 1150 ൽ 867 പേർക്ക് പുതിയ റേഷൻ കാർഡ് നൽകി. മരിച്ചവരും സ്ഥലത്തില്ലാത്തവരുമായ 130 പേർക്ക് കാർഡ് നൽകാനായില്ല. അവശേഷിക്കുന്ന 153 പേർക്ക് റേഷൻ കാർഡ് നൽകാൻ നടപടി നടന്നുവരുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സബ്സിഡി സാധനങ്ങൾ വർധിപ്പിക്കാൻ ആലോചനയില്ല -മന്ത്രി
തിരുവനന്തപുരം: സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങൾ വർധിപ്പിക്കുന്നതിന് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കി. നിലവിൽ ഒരു മാസം 35 ലക്ഷത്തിലധികം കാർഡുടമകൾ സബ്സിഡി സാധനങ്ങൾ വാങ്ങുന്നുണ്ട്.
50 ലക്ഷത്തോളം കുടുംബങ്ങൾ സബ്സിഡിയിതര സാധനങ്ങളും വാങ്ങുന്നു. മാർക്കറ്റ് വിലയെക്കാൾ വളരെ കുറഞ്ഞ വിലക്കാണ് സപ്ലൈകോ വഴി 13 ഇനങ്ങൾ വിൽക്കുന്നത്. അതുകൊണ്ട് ഓരോ ഷോപ്പിലും ഈ സാധനങ്ങൾ വന്നാൽ വേഗത്തിൽ തീർന്നുപോകുകയാണ്. അത് പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.