Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻഗണനാ ലിസ്​റ്റ്​:...

മുൻഗണനാ ലിസ്​റ്റ്​: കാർഡ്​ മാറ്റാത്ത സഹകരണസംഘം  ജീവനക്കാർക്കെതിരെ നടപടിക്ക് നിർ​േദശം

text_fields
bookmark_border
മുൻഗണനാ ലിസ്​റ്റ്​: കാർഡ്​ മാറ്റാത്ത സഹകരണസംഘം  ജീവനക്കാർക്കെതിരെ നടപടിക്ക് നിർ​േദശം
cancel

പ​യ്യ​ന്നൂ​ർ: റേ​ഷ​ൻ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടി​യ അ​ന​ർ​ഹ​രാ​യ സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​ർ കാ​ർ​ഡ്​ മാ​റ്റി​യി​ല്ലെ​ങ്കി​ൽ കു​ടു​ങ്ങും. കാ​ർ​ഡ്​ തി​രി​ച്ചു​ന​ൽ​കി മാ​റ്റി​വാ​ങ്ങാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ഹ​ക​ര​ണ​വ​കു​പ്പ് നി​ർ​േ​ദ​ശം ന​ൽ​കി.
സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ർ എ​സ്. ല​ളി​താം​ബി​ക​യു​ടെ 37/2017 സ​ർ​ക്കു​ല​റി​ലാ​ണ് കാ​ർ​ഡി​ൽ ക​ട​ന്നു​കൂ​ടി​യ അ​ന​ർ​ഹ​ർ കാ​ർ​ഡ് തി​രി​ച്ചു​കൊ​ടു​ത്ത് പു​തി​യ കാ​ർ​ഡ്​ വാ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. 

റേ​ഷ​ൻ മു​ൻ​ഗ​ണ​നാ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള സ​ഹ​ക​ര​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​റു​ടെ ഭ​ര​ണ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഈ ​മാ​സം 10ന് ​മു​മ്പ് കാ​ർ​ഡ്​ മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ക്കു​ല​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലെ മേ​ധാ​വി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പാ​ലി​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​േ​ദ​ശ​മു​ണ്ട്. 
മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, പെ​ൻ​ഷ​ൻ​കാ​ർ, പൊ​തു​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ൽ കാ​ർ​ഡു​ക​ൾ തി​രി​ച്ചു​ന​ൽ​കി മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. 
പ​ല​രും ഇ​ത്​ അ​വ​ഗ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ർ അ​ന്ത്യ​ശാ​സ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardkerala newsaplGovernmentlistmalayalam news
News Summary - Ration Card list change- kerala news
Next Story