റേഷൻകാർഡിന് ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങി
text_fieldsതൃശൂർ: ഏറെ കാത്തിരിപ്പിന് ശേഷം റേഷൻകാർഡിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് പൊതുവിതരണ വകുപ്പ് ശനിയാഴ്ച തുടക്കം കുറിച്ചു. അപേക്ഷ ഓൺലൈനായി നൽകാൻ മാത്രമെ നിലവിൽ കഴിയൂ. ഇലക്േട്രാണിക് റേഷൻകാർഡ് പിന്നീട് പ്രാവർത്തികമാക്കും.റേഷൻകാർഡിന് ഓൺലൈൻ അപേക്ഷ നൽകാൻ എളുപ്പമാണ്. www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ഐക്കണിൽ ക്ലിക്ക്ചെയ്യണം. തുടർന്ന് ഇ-മെയിൽ അഡ്രസ് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യണം. പേര് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം റേഷൻകാർഡ് ഉേണ്ടാ എന്ന് ചോദിക്കും. പുതിയ റേഷൻകാർഡിനാണെങ്കിൽ ഇല്ല എന്ന് മറുപടി നൽകണം. അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിനും തിരുത്തലുകളും അടക്കം മറ്റു കാര്യങ്ങൾക്കാണെങ്കിൽ കാർഡ് ഉണ്ടെന്നാണ് മറുപടി നൽകേണ്ടത്.
രജിസ്റ്റർ ചെയ്യുന്നതോടെ ഇ-മെയിലിൽ ഒരു ലിങ്ക് എത്തും. റേഷൻകാർഡിനാണ് അപേക്ഷിക്കേണ്ടതെങ്കിൽ ലിങ്കിൽ പുതിയ റേഷൻ കാർഡിനായുള്ള അപേക്ഷ ഫോറമാവും ലഭിക്കുക. തിരുത്ത്, അംഗത്തെ ചേർക്കൽ, കാർഡ് വിഭജനം അടക്കം മറ്റിതര ആവശ്യങ്ങൾക്കാണെങ്കിൽ 10 അപേക്ഷകളാവും ലിങ്കിൽ ലഭിക്കുക. പുതിയ അപേക്ഷക്ക് അംഗങ്ങളുടെ ആധാറും ഉടമയുടെ ഫോട്ടോയും അപ്ലോഡ് ചെയ്യണം. തുടർന്ന് അതത് താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് സബ്മിറ്റ് ചെയ്യണം.
റേഷൻകാർഡ് താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നുമാത്രമെ വിതരണം ചെയ്യൂ. മൂന്നുമാസത്തിനം ഇലക്േട്രാണിക് റേഷൻകാർഡ് പ്രിൻറ് ചെയ്ത് എടുക്കാൻ സൗകര്യം ലഭ്യമാക്കാനാവുമെന്നാണ് വകുപ്പ് കരുതുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ താലൂക്ക് സപ്ലൈ ഓഫിസുകളിലെ നീണ്ട വരിക്ക് അറുതിയാവും. എന്നാൽ സാധാരണക്കാർക്ക് പുതിയ സംവിധാനം പ്രേയാജനപ്പെടുത്താൻ അക്ഷയ അടക്കം ഇൻറർനെറ്റ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.