2.32 ലക്ഷം കാർഡ് ഉടമകൾ ഒമ്പത് മാസമായി റേഷൻ വാങ്ങുന്നില്ല
text_fieldsതൃശൂർ: സൗജന്യ നിരക്കിൽ റേഷന് അർഹരായവരടക്കം 2,32,497 കാർഡ് ഉടമകൾ ഒമ്പത് മാസമായി റ േഷൻ വാങ്ങുന്നില്ല. മുൻഗണന വിഭാഗത്തിൽ 39,346, അന്ത്യോദയ കാർഡുകളിൽ 7,087, സംസ്ഥാന സബ്സി ഡിയിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്ന മുൻഗണനേതര കാർഡുകളിൽ 64,898, കിലോക്ക് 8.90 രൂപ നിരക്ക ിൽ ഭക്ഷ്യധാന്യം ലഭിക്കുന്ന പൊതുവിഭാഗത്തിൽ 1,21,166 കാർഡ് ഉടമകളാണ് ഒരു വർഷത്തോളമായി കട കാണാത്തവർ. സംസ്ഥാനത്ത് ഇ-പോസ് സംവിധാനം പൂർണമാക്കിയതോടെയാണ് സ്ഥരമായി റേഷൻ വാങ്ങാത്തവരുടെ പട്ടിക ലഭിച്ചത്. സൗജന്യ നിരക്കിൽ റേഷൻ ലഭിക്കാൻ അർഹരായിട്ടും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത 71,000 കാർഡുകൾ ഉൗഴം കാത്ത് നിൽക്കുേമ്പാഴാണ് മുൻഗണന വിഭാഗത്തിൽപ്പെട്ട 46,433 പേർ റേഷൻ കടയിലേക്ക് തിരിഞ്ഞ് നോക്കാത്തത്.
എന്നാൽ, റേഷൻ വാങ്ങാത്തവർെക്കതിെര നടപടി എടുക്കാൻ നിയമമില്ല. ഭക്ഷ്യഭദ്രത നിയമത്തിൽ റേഷൻ പൗരെൻറ അവകാശമാണ്. അതിനാൽ റേഷൻ നിഷേധിക്കാനുമാവില്ല. അതുകൊണ്ടാണ് റേഷൻ വാങ്ങാത്തവർക്കെതിരെ നടപടി സ്വീകരിക്കാത്തത്.
അന്ത്യോദയ വിഭാഗത്തിൽ ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസികളാണ് റേഷൻ വാങ്ങാത്തവരിൽ കൂടുതൽ. ആദിവാസികൾക്ക് ഉൗരിൽ നിന്ന് റേഷൻ വാങ്ങാൻ എത്തുന്നതിനുള്ള അസൗകര്യമാണ് പ്രശ്നം. ഇത്തരക്കാരെ കണ്ടെത്തി അവർക്ക് ഉൗരുകളിൽ റേഷൻ എത്തിക്കാൻ തൃശൂർ ജില്ലയിൽ നടപ്പാക്കിയത് പോലെ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതി പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്.
സ്ഥിരമായി റേഷൻ വാങ്ങാത്തവെര കണ്ട് കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റേഷൻ വാങ്ങാത്തവരുടെ താലൂക്ക്തല പട്ടിക ഇ-പോസ് വഴി എടുത്ത് വകുപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 25നകം അന്ത്യോദയ, മുൻഗണന കാർഡ് ഉടമകളെ പ്രത്യേകം കണ്ട് റേഷൻ വാങ്ങാത്തതിെൻറ കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രാഥമിക നടപടികൾ പോലും ഇതുവരെ സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.