ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാൻ പരക്കംപാച്ചിൽ
text_fieldsതൃശൂർ: റേഷൻ വിതരണത്തിലെ പാളിച്ചയും കാർഡ് വിതരണത്തിലെ കാലതാമസവും ഒന്നാം വാർഷികം ആഘോഷിക്കുന്ന സർക്കാറിന് നാണക്കേടായെന്ന ആക്ഷേപം ഉയർന്നതോടെ ഭക്ഷ്യഭദ്രതാനിയമം പൂർണമായി നടപ്പാക്കാൻ പൊതുവിതരണ വകുപ്പിൽ പരക്കംപാച്ചിൽ. േകന്ദ്രസർക്കാറിെൻറ തിരക്കുകൂട്ടലും സി.പി.എമ്മിെൻറ കണ്ണുരുട്ടലും കൂടിയായതോടെയാണ് ഏറെ മാസങ്ങളായി നിഷ്ക്രിയമായിരുന്ന വകുപ്പ് തിരക്കിട്ട് നടപടി തുടങ്ങുന്നത്.
ജൂൺ ആദ്യം അന്തിമ മുന്‍ഗണനാ പട്ടികയും റേഷൻ കാർഡും പുറത്തിറക്കുന്നതിന് പരക്കംപായുകയാണ്. പേക്ഷ, കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ. ഇടതുമുന്നണി ഭരണം ഏറ്റെടുത്ത് ആറുമാസം കഴിഞ്ഞാണ് ഇൗ വിഷയത്തിൽ നടപടി തുടങ്ങുന്നതുതന്നെ. ഭക്ഷ്യസുരക്ഷാനിയമത്തെ ഭക്ഷ്യഭദ്രതാനിയമമാക്കി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങുന്നത് അടുത്തിടെയും.
നിയമത്തിനുള്ളിൽ വന്നില്ലെങ്കിൽ ഒക്ടോബറിനുശേഷം ഭക്ഷ്യധാന്യം നൽകില്ലെന്നാണ് കേന്ദ്രനിലപാട്. ഇതോടെ തെറ്റുകൾ തിരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നതിനായി കഴിഞ്ഞ 20ന് താലൂക്ക് ഒാഫിസുകൾക്ക് കൈമാറിയത്. പട്ടികയുടെ അച്ചടി പല താലൂക്കുകളിലും തുടങ്ങിയിട്ടില്ല. ലാമിനേഷൻ ജോലി തീരുന്നതിന് അനുസരിച്ച് തിങ്കളാഴ്ച മുതൽ റേഷൻ കാർഡും താലൂക്ക് ഒാഫിസുകളിൽ എത്തും. ഇതിെൻറ ജോലികൂടി ചെയ്തുതീർക്കാൻ ഏറെ സമയം ആവശ്യമാണ്.
ഇൗ മൂന്നുജോലിയും കൂടി ഒപ്പം വരുന്നതോടെ ജീവനക്കാർ വലയും. ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് എഫ്.സി.െഎകളിൽനിന്ന് അരി വാങ്ങുന്നതും മൊത്തവ്യാപാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതും സൂക്ഷിക്കുന്നതും അടക്കം ഒാഫിസ് ജോലികൾ വരെ ചെയ്യേണ്ടത് ജീവനക്കാരാണ്. നിയമം നടപ്പാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന നിരന്തര ആവശ്യം നിരാകരിക്കപ്പെടുന്നത് കാര്യങ്ങള്‍ അവതാളത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.