റേഷന്‍ കാര്‍ഡ്: 25,000 രൂപയില്‍ കൂടുതല്‍ മാസ വരുമാനമുള്ളവരെ ഒഴിവാക്കും
text_fieldsതിരുവനന്തപുരം: പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് റേഷൻകാർഡ് (പൊതുവിഭാഗം നോണ്‍ സബ്സിഡി-വെള്ള നിറം) ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വിസ് പെന്‍ഷന്‍കാര്‍, 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍ എന്നിവർ മുന്‍ഗണനപ്പട്ടികയില്‍ വരാത്ത വിഭാഗമായതുകൊണ്ടാണിത്.
സംസ്ഥാനത്ത് ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനാണ് എം.പി/എം.എൽ.എ/പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ജനബാഹുല്യം മുന്‍കൂട്ടിക്കണ്ട് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ നിശ്ചിത ദിവസങ്ങളില്‍ പഞ്ചായത്തുകള്‍ തിരിച്ച് അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.