റേഷൻ: മൂന്നുലക്ഷം അനർഹർ പുറത്ത്
text_fieldsതൃശൂർ: ഭക്ഷ്യ ഭദ്രത നിയമപ്രകാരം സൗജന്യ റേഷന്‍ അർഹതയില്ലെന്ന് കണ്ടെത്തിയ 3.16 ലക്ഷം പേരെ പൊതു വിതരണ വകുപ്പ് അന്ത്യോദയ, മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ വ ർഷം 2,86,677 പേർക്കും തുടർന്ന് 30,000 പേർക്കുമാണ് സൗജന്യ റേഷന്‍ അർഹരെല്ലന്ന് കണ്ടെത്തി മുൻ ഗണനേതര കാർഡുകൾ നൽകിയത്. ഇക്കൂട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥർ വരെ ഉണ്ട്. ഭക്ഷ്യ ഭദ്രത നിയമത്തിൽ നാല് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നാഷനൽ ഇൻഫർമാറ്റിക് സെൻറർ (എൻ.െഎ.സി) സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഇത്തരക്കാരെ കണ്ടെത്തിയത്.
എന്നാൽ റേഷൻ അല്ലാത്ത ഇതര ആനുകൂല്യങ്ങൾക്കായി ലക്ഷക്കണക്കിന് അനർഹർ കാർഡ് മാറ്റുന്നതിന് തയാറായില്ല. പട്ടികയിൽ നിന്നും പുറത്തായ അർഹർ സർക്കാറിനും വകുപ്പിനും പ്രത്യേകിച്ച് ജനപ്രതിനിധികൾക്കും തലേവദനയായി. ഇതിെൻറ അടിസ്ഥാനത്തിൽ ഇത്തരക്കാരിൽ നിന്നും സർക്കാർ അപേക്ഷ ക്ഷണിച്ചു. 7,66,547 അേപക്ഷകളാണ് സർക്കാറിന് ലഭിച്ചത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിൽ 3,71,953 അപേക്ഷകർ അർഹരാണെന്ന് കണ്ടെത്തി. അനർഹരെ പുറത്താക്കാതെ അർഹരെ ഉൾപ്പെടുത്താനാത്ത സാഹചര്യമുണ്ടായി. നഗരങ്ങളിൽ 39.05 ശതമാനവും ഗ്രാമങ്ങളിൽ 52.08 ശതമാനവും ഗുണഭോക്താക്കൾക്കാണ് കേന്ദ്രം സബ്സിഡി ഭക്ഷ്യധാന്യം നൽകുന്നത്. ഇതോടെയാണ് അനർഹരെ പുറത്താക്കുന്നതിന് കർശന നടപടികളുമായി തുനിഞ്ഞിറങ്ങിയത്.
നേരത്തെ അർഹരായിട്ടും പുറത്തുണ്ടായിരുന്ന 3,16,677 പേരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനായി. എന്നാൽ 71,000 അർഹരായ കാർഡ് ഉടമകളെ ഇനിയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനുണ്ട്. അതിനായി മാസങ്ങളായി റേഷൻ വാങ്ങാത്തവരെ കണ്ടെത്തുന്നതിനുള്ള നടപടിയുമായി വകുപ്പ് മുന്നോട്ടു പോകുകയാണ്. ജനുവരി 25ന് ഇത് സംബന്ധിച്ച റിേപ്പാർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ തുടർ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. നിലവിൽ 5,85,057 അന്ത്യോദയ കാർഡുകളും 30,14,458 മുൻഗണന കാർഡുകളും 26,01,668 മുൻഗണനേതര കർഡുകളും 21,35,000 കേരള സബ്സിഡി കാർഡുകളും അടക്കം 83,36,183 റേഷൻകാർഡുകളാണുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.