മുൻഗണന റേഷൻ കാർഡില്ലാത്തവർ പെൻഷന് അർഹരല്ലെന്ന ഉത്തരവ് റദ്ദാക്കി
text_fieldsപെരിന്തൽമണ്ണ: മുൻഗണന റേഷൻ കാർഡിന് അർഹരല്ലാത്തവർ ഇനിമുതൽ സാമൂഹിക സുരക്ഷപെൻഷനും അർഹരല്ലാതാവുമെന്ന തരത്തിൽ ധനവകുപ്പ് ഏപ്രിൽ 25ന് ഇറക്കിയ ഉത്തരവ് റദ്ദാക്കി.
മുൻഗണനേതര വിഭാഗത്തിൽ വരുന്നവർ (വെള്ള റേഷൻ കാർഡുള്ളവർ) നിലവിലെ മാനദണ്ഡമനുസരിച്ച് സാമൂഹിക സുരക്ഷപെൻഷനും അർഹരല്ലെന്ന ധനവകുപ്പ് കണ്ടെത്തലിെൻറ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. സിവിൽസപ്ലൈസ് വിഭാഗത്തിൽനിന്ന് മുൻഗണനേതര വിഭാഗങ്ങളുടെ റേഷൻ കാർഡ് വിവരങ്ങൾ ലഭ്യമാക്കി സാമൂഹികസുരക്ഷ പെൻഷൻ കൈകാര്യം ചെയ്യുന്ന ‘സേവന’ സോഫ്റ്റ്വെയറിൽ പരിശോധിക്കാനായിരുന്നു തീരുമാനം.
ഇത്തരം കാർഡിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ പുനഃപരിശോധന നടത്തിയ ശേഷം തദ്ദേശസ്ഥാപന സെക്രട്ടറിക്ക് പൂർണബോധ്യമുണ്ടെങ്കിലേ ഇനി ഏത് തരത്തിലുള്ള സാമൂഹിക സുരക്ഷപെൻഷനും ലഭിക്കൂവെന്നും യോഗ്യരല്ലെങ്കിൽ പെൻഷൻ സസ്പെൻഡ് ചെയ്യാനും നിർദേശിച്ചിരുന്നു.
തുടർപരിശോധനയിൽ പെൻഷൻ തുടർന്നും ലഭിക്കാൻ അർഹതയുണ്ടെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറി റിപ്പോർട്ട് ചെയ്യണം. ജീവിതനിലവാരവും ഭൗതികസാഹചര്യങ്ങളും വിലയിരുത്തി പെൻഷൻ നൽകേണ്ടതുണ്ടോയെന്ന് നോക്കാനായിരുന്നു നിർദേശം. ഇതാണ് താൽക്കാലികമായി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.