ഡൽഹിയിൽ റേഷൻ വ്യാപാരി ധർണ
text_fieldsന്യൂഡൽഹി: കേരളത്തിലെ റേഷൻ ഉപയോക്താക്കളുടെയും വ്യാപാരികളുടെയും വിവിധ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജന്തർ മന്തറിൽ ധർണ നടത്തി. കേരളത്തിന്റെ റേഷൻ വിഹിതം വർധിപ്പിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 95 ലക്ഷത്തോളം കാർഡുകളുണ്ടെങ്കിലും 60 ലക്ഷത്തോളം കാർഡുകളും കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യ ഭദ്രത പദ്ധതിയിൽ ഉൾപ്പെടാത്തവയാണ്. ബാക്കിയുള്ളവർക്കുകൂടി സബ്സിഡി നിരക്കിൽ റേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. ഭക്ഷ്യ ഭദ്രത നിയമത്തിന്റെ മാനദണ്ഡം സംസ്ഥാനത്തിനു ഗുണകരമായ നിലയിൽ പരിഷ്കരിക്കണം.
റേഷൻ വ്യാപാരികളുടെ കമീഷൻ കാലോചിതമായി ഉയർത്തി നിശ്ചയിക്കണം. ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം. ഭാരത് അരി, പരിപ്പ്, ഭക്ഷ്യ എണ്ണ എന്നിവ കേരളത്തിലെ റേഷൻ കടകളിലൂടെ വിതരണം ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ ചൊവ്വാഴ്ചത്തെ ധർണ ഉദ്ഘാടനം ചെയ്തു. ജോൺസൻ വിളവിനാൽ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദാലി, ഉണ്ണികൃഷ്ണ പിള്ള, എ.എ. റഹീം, പി. പവിത്രൻ, എ. ആന്റണി, ഷാജി യവനാർക്കുളം, ഇ. ശ്രീജൻ, ഇസ്ഹാഖ് വൈപ്പിൻ, സത്താർ പാലക്കാട്, കെ.ഡി. റോയ്, ബി.വി. ബേബി, ഉണ്ണി തിരൂർ, എ.പി. അഷ്റഫ്, ആരിഫ് കണ്ണൂർ, സുരേഷ്, ജോർജ് കുട്ടി, ജയകൃഷ്ണൻ കിഴക്കേടത്ത്, ബാവ പടിക്കൽ തിരൂരങ്ങാടി, ലിയാഖത്ത് കോട്ടയം എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച നടന്ന ധർണ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിശ്വംഭർ ബസു ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.