റേഷൻ മൊത്തവ്യാപാരികൾ റേഷൻ കടകൾ വാങ്ങിക്കൂട്ടുന്നു
text_fieldsതൃശൂർ: സംസ്ഥാനത്ത് സ്വകാര്യ റേഷൻ മൊത്തവ്യാപാരികൾ റേഷൻ കടകൾ വാങ്ങിക്കൂട്ടുന്നു. ഭക്ഷ്യഭദ്രത നിയമം പ്രാബല്യത്തിലാകുന്നതോടെ കളം നഷ്ടപ്പെടുന്ന മൊത്തവ്യാപാരികളാണ് കടകൾ കൈപ്പിടിയിലാക്കുന്നത്. പുതിയ പദ്ധതിയിലും സജീവമാവുകയാണ് ശ്രമം.
ഭക്ഷ്യഭദ്രത നിയമത്തിെൻറ പേരിൽ കടക്കാർക്കിടയിൽ ആശങ്ക പരത്തിയാണ് റേഷൻ മാഫിയ വലവിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും വിശ്വസ്തരുടെയും പേരിലാണ് കടകൾ സ്വന്തമാക്കുന്നത്. സഹായിക്കാൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി റേഷൻ കട ലൈസൻസ് സസ്പെൻഡ് ചെയ്താണ് ഉദ്യോഗസ്ഥർ കളം ഒരുക്കുന്നത്. അതിന് അവർക്ക് വൻ തുക പ്രതിഫലമുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ട കട ഏറ്റെടുത്ത് നടത്താൻ മൊത്തവ്യാപാരികൾ മുന്നോട്ടുവരും. നടത്തിപ്പുകാർക്ക് പ്രതിമാസം പ്രതിഫലമാണ് വാഗ്ദാനം. ഇനിയുള്ള റേഷൻ പ്രക്രിയയിൽ കാര്യമായ നേട്ടമുണ്ടാവില്ലെന്ന പ്രചാരണം നടത്തിയും കടകൾ കൈക്കലാക്കുന്നുണ്ട്. ഇങ്ങനെ നാൽപതിലധികം കടകൾ ഏറ്റെടുത്തവർ വരെ വിവിധ ജില്ലകളിലുണ്ട്. മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളാണ് ഇതിൽ മുന്നിൽ. മറ്റ് ജില്ലകളിലേക്കും കളി നടക്കുന്നുണ്ട്.
ഭക്ഷ്യഭദ്രത നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ റേഷൻ മൊത്തവ്യാപാര കേന്ദ്രങ്ങളെ ഒഴിവാക്കി വാതിൽപടി വിതരണമാണ് കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്നത്. അതുകൊണ്ടുതന്നെ കളം ഒഴിയേണ്ടിവരുന്ന മൊത്തവ്യാപാരികൾ നേരേത്ത എഫ്.സി.െഎയിൽനിന്ന് മൊത്തവ്യാപാര കേന്ദ്രങ്ങളിലേക്കും റേഷൻകടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന കരാറുകൾ എടുത്തിരുന്നു.
സ്വകാര്യ റേഷൻ മൊത്തവ്യാപാരികളെ സഹായിക്കുന്ന നിലപാടാണ് സർക്കാറിന്. വാതിൽപടി വിതരണ പ്രവർത്തനങ്ങൾ മുന്നേറുന്നതിനിടെ സ്വകാര്യ മൊത്ത വിതരണ കേന്ദ്രങ്ങൾക്ക് അനുമതി നൽകുകയാണ്. വാതിൽപടി വിതരണത്തിനെതിരെ സ്വകാര്യ മൊത്തവ്യാപാരികൾ ഹൈകോടതിയിൽ നൽകിയ ഹരജിയിലും സർക്കാർ സഹായ നിലപാടാണ് സ്വീകരിച്ചത്. തിരിമറിയുടെ പേരിൽ നേരേത്ത സസ്െപൻഡ് ചെയ്ത സ്വകാര്യ മൊത്തവ്യാപാര കേന്ദ്രങ്ങൾക്ക് അനുമതി നൽകിയ സർക്കാർ നിലപാട് ചോദ്യം ചെയ്യെപ്പടുന്നുണ്ട്. തൃശൂർ ജില്ലയിൽ ഇത്തരത്തിൽ രണ്ട് മൊത്തവ്യാപാരികൾക്കാണ് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.