സെര്‍വര്‍ തകരാർ പരിഹരിച്ചില്ല; റേഷൻ വിതരണ ക്രമീകരണം 25 വരെ നീട്ടി
text_fieldsപാലക്കാട്: സെർവർ തകരാർ പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്ന് റേഷൻ വിതരണ ക്രമീകരണം ജനുവരി 25 വരെ നീട്ടി. ഇ-പോസ് മെഷീന് പ്രവര്‍ത്തനരഹിതമായതോടെ വിതരണം താളം തെറ്റിയതിനെ തുടർന്ന് ജനുവരി 13 മുതൽ 18 വരെ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്ചയും പരിഹരിക്കാൻ കഴിയാത്തതിനെതുടർന്നാണ് നിലവിലുള്ള സമയത്തിൽ 30 മിനിറ്റും ഒരു മണിക്കുറും വർധന വരുത്തി പുനഃക്രമീകരിച്ച് ഒരാഴ്ചകൂടി നിയന്ത്രണം നീട്ടിയത്.
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കുശേഷം മൂന്നു മുതൽ വൈകീട്ട് ഏഴ് വരെയും റേഷൻ വിതരണത്തിന് പുനഃക്രമീകരണം ഏർപ്പെടുത്തി.
ജനുവരിയിലെ റേഷൻ വിതരണം 31ന് മുമ്പ് പൂർത്തിയാക്കാൻ സിവിൽ സപ്ലൈസ് കമീഷണർ നിർദേശം നൽകിയതോടെ ജനുവരി മാസത്തെ വിതരണത്തിന് സമയപരിധി നീട്ടില്ലെന്ന് വ്യക്തമായി. സംസ്ഥാനത്തെ 91.81 ലക്ഷം കാർഡ് ഉടമകളിൽ 34 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം റേഷൻ വിതരണം ചെയ്തത്. കോവിഡ് പിടിമുറുക്കുന്നതിനിടയിൽ വിതരണ സമയം വെട്ടിക്കുറച്ചത് കാർഡുടമകൾ കൂട്ടത്തോടെ റേഷൻകടകളിൽ എത്താനുള്ള സാഹചര്യമുണ്ടാക്കുമെന്ന് പരാതിയുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.