റേഷൻ വാതിൽപടി വിതരണം: ബിനാമികളെ തടയാൻ നടപടിയില്ല
text_fieldsപാലക്കാട്: റേഷൻ വാതിൽപടി വിതരണത്തിൽ ബിനാമികൾ പിടിമുറുക്കിയെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ഇഴയുന്നു. എഫ്.സി.ഐയിൽനിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും ഇവിടെനിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ സപ്ലൈകോ ക്ഷണിച്ച ഇ--ടെൻഡറിലാണ് ബിനാമികളുടെ കടന്നുകയറ്റം. ജൂലൈയിലാണ് ടെൻഡർ ക്ഷണിച്ചത്.
ടെൻഡർ ക്ഷണിച്ചതിനുശേഷം നിബന്ധനകളിൽ സപ്ലൈകോ മാറ്റംവരുത്തിയത് ഏറെ സംശയങ്ങൾക്ക് ഇടനൽകയിരുന്നു. മൂന്ന് വർഷത്തെ ആദായനികുതി സർട്ടിഫിക്കറ്റ് വേണമെന്നത് രണ്ട് വർഷമാക്കി ചുരുക്കി.
രണ്ട് ലോറികൾ സ്വന്തം പേരിൽ വേണമെന്നത് മാറ്റി നാല് ലോറികൾ സ്വന്തം പേരിൽ വേണമെന്നാക്കി പുനഃക്രമീകരിച്ചു. നിബന്ധനകൾ പാലിക്കാത്തവരുടെ ടെൻഡർ അംഗീകരിച്ചതായും പരാതിയുണ്ട്.
യഥാർഥ ചെലവിൽനിന്ന് കുറവ് തുക രേഖപ്പെടുത്തിയതും സംശയത്തിന് ഇടനൽകുന്നുണ്ട്. സംഭവം വിവാദമായതോടെ ടെൻഡറിൽ പങ്കെടുത്തവരിൽ ചിലർ ഹൈകോടതിയെയും തൃശൂർ, മലപ്പുറം ജില്ലയിലെ കരാറുകാർ ടെൻഡറിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ്, സപ്ലൈകോ എന്നിവരെയും സമീപിച്ചു. കോടതി സപ്ലൈകോയോട് വിശദീകരണം ആവശ്യപ്പെെട്ടങ്കിലും നൽകിയിട്ടില്ല. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരനെ വിജിലൻസ് വിളിച്ചുവരുത്തിയത് നിയമാനുസരണമല്ലെന്ന് ആരോപണമുണ്ട്. സപ്ലൈകോയിൽ പരാതിപ്പെട്ടവർക്കും മറുപടി നൽകിയില്ല. ഇതുസംബന്ധിച്ച വിവരവാകാശ അപേക്ഷയിലും 30 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനാൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ പറയുന്നു.
മലപ്പുറത്തെ ടെൻഡറിൽ പങ്കെടുത്ത വ്യക്തിയുടെ കെട്ടിടം എൻ.എഫ്.എസ്.എ ഗോഡൗണായി ഉപയോഗിക്കുന്നുെണ്ടന്നും ആരോപണമുണ്ട്. മലപ്പുറത്തെ ചില റേഷൻകട ഉടമകളും െടൻഡറിലെ ബിനാമികളാണെന്ന് പരാതിയുണ്ട്.
പാലക്കാട് മേഖല ഓഫിസ് പരിധിയിലെ മലപ്പുറം, തൃശൂർ ജില്ലകളിൽ ബിനാമി കരാറുകാരുടെ തള്ളിക്കയറ്റം ഉണ്ടായതായി ചില ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ടെങ്കിലും ഉന്നത ഇടപെടലാണ് നടപടിയില്ലാത്തതിന് കാരണമെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.