കോവിഡ് ബാധിത, ക്വാറൻറീൻ കുടുംബങ്ങൾക്ക് റേഷൻ വീടുകളിൽ എത്തിക്കും
text_fieldsതൃശൂർ: കോവിഡ് ബാധിക്കുകയോ ക്വാറൻറീനിലാവുകയോ ചെയ്ത കുടുംബങ്ങൾക്ക് റേഷൻ വീടുകളിൽ എത്തിക്കും. ക്രിറ്റിക്കൽ കണ്ടെയ്ൻമെൻറ്, കണ്ടെയ്ൻമെൻറ്, മൈക്രോ കണ്ടെയ്ൻമെൻറ് മേഖലകളിൽ ഉൾപ്പെടുന്ന ഇത്തരം കുടുംബങ്ങൾ ബയോമെട്രിക് പരിശോധന നടത്തേണ്ടതില്ല. പകരം മാന്വലായി ഇവർക്ക് റേഷൻ നൽകാനാണ് നിർദേശം. താലൂക്ക് സപ്ലൈ ഓഫിസർമാർ ഇക്കാര്യം ഉറപ്പുവരുത്തി റേഷനിങ് ഇൻസ്പെക്ടർമാരുടെ സാന്നിധ്യത്തിൽ അർഹരായ കുടുംബങ്ങൾക്ക് റേഷൻ നൽകണം.
തദ്ദേശ സ്ഥാപനങ്ങളോ കലക്ടറോ തീരുമാനിക്കുന്ന അംഗീകൃത വളൻറിയർമാരുടെ സഹായത്തോടെ കോവിഡ് ബാധിത കുടുംബങ്ങൾക്ക് റേഷൻ എത്തിക്കുകയാണ് വേണ്ടത്. വിതരണ സർട്ടിഫിക്കറ്റ് യഥാവിധി വാങ്ങി സൂക്ഷിക്കണം. ഇതുസംബന്ധിച്ച വിവരങ്ങൾ റേഷൻകടകളിലെ മാന്വൽ രജിസ്റ്ററിൽ രേഖെപ്പടുത്തുകയും വേണം.
കോവിഡ് ബാധിതരുടെയും ക്വാറൻറീനിലുള്ളവരുടെയും കുടുംബങ്ങളിൽ റേഷൻ വിതരണത്തിന് സംവിധാനം ആവശ്യപ്പെട്ട് ഈമാസം 26ന് കാര്യാലയത്തിലെ ഉദ്യോഗസ്ഥർ അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ഉത്തരവ് ഇറക്കിയത്. നേരത്തേ ലോക്ഡൗൺ ഘട്ടത്തിലും സമാനമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.