അട്ടിക്കൂലിയുടെ മറവില്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ വ്യാപാരികള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നു. അട്ടിക്കൂലിയുടെ മറവില്‍ റേഷന്‍ വിതരണരംഗത്തുണ്ടായ പ്രതിസന്ധി മുതലെടുത്താണ് മുന്‍ഗണന, എ.എ.ഐ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ റേഷന്‍ കൊള്ളവിലയ്ക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മില്ലുടമകള്‍ക്കും വ്യാപാരികള്‍ മറിച്ചുവില്‍ക്കുന്നത്. 25 മുതല്‍ 30 രൂപക്കാണ് സൗജന്യ റേഷന് വ്യാപാരികള്‍ ഈടാക്കുന്നത്.
റേഷന്‍ വിതരണം താളം തെറ്റിയതിന്‍െറ പേരില്‍ പ്രതിപക്ഷം സര്‍ക്കാറിനെ പ്രതിസ്ഥാനത്തുനിര്‍ത്തുമ്പോള്‍ നല്‍കിയ അരിപോലും അര്‍ഹതപ്പെട്ടവരുടെ കൈയില്‍ എത്തുന്നില്ളെന്നത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. അതേസമയം, പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യവകുപ്പ് സംസ്ഥാന വ്യാപക റെയ്ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല സപൈ്ള ഓഫിസര്‍മാരുടെ നേതൃത്വത്തിലാകും പരിശോധന. ക്രമക്കേട് കണ്ടത്തെിയാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കും. വ്യാപക അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
ഭക്ഷ്യഭദ്രതാനിയമം വഴി മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് അഞ്ച് കിലോയും എ.എ.ഐ കാര്‍ഡുടമകള്‍ക്ക് 35 കിലോ ഭക്ഷ്യധാന്യവുമാണ് വിതരണം ചെയ്യേണ്ടത്. ഇവര്‍ക്കുള്ള ഭക്ഷ്യധാന്യത്തിന്‍െറ ആദ്യഘട്ടവിതരണം പൂര്‍ത്തിയായെങ്കിലും രണ്ടാംഘട്ട വിതരണം എഫ്.സി.ഐ ഗോഡൗണുകളിലെ തൊഴിലാളികളുടെ അട്ടിക്കൂലി (ചായകുടി പൈസ) പ്രശ്നത്തില്‍ മുട്ടി നിന്നു. ഇതോടെ മുന്‍ഗണന ഇതരവിഭാഗക്കാര്‍ക്കുള്ള റേഷനടക്കം നിലച്ചു.
ഈ പ്രതിസന്ധി മുതലെടുത്താണ് ദരിദ്രജനത്തിനുള്ള റേഷനില്‍ നല്ളൊരു പങ്കും ചില വ്യാപാരികള്‍ കൈയിട്ടുവാരിയത്.നേരത്തേ സൗജന്യ റേഷന്‍ ലഭിച്ചിരുന്നത് 2.73 കോടി ജനത്തിനായിരുന്നെങ്കില്‍ ഭക്ഷ്യഭദ്രതാനിയമം 1.54 കോടി ജനത്തിന് മാത്രമാണ് സൗജന്യ റേഷന്‍ അനുശാസിക്കുന്നത്.
പട്ടികക്ക് പുറത്തായ പാവങ്ങള്‍ക്കും കൂടി സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിവര്‍ഷം 306.64 കോടിയുടെ അധികബാധ്യതയാണ് ഖജനാവിന് ഉണ്ടായിരിക്കുന്നത്. എന്നാല്‍, വ്യാപാരികളുടെ മറിച്ചുവില്‍പന വഴി ഈ കോടികളെല്ലാം പാഴാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.