ജി.പി.എസ് ഇല്ലെങ്കിൽ ഇനി റേഷൻ വാഹനങ്ങൾ ഒാടിക്കാനാവില്ല
text_fieldsപാലക്കാട്: റേഷൻ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധമാക്കി യുള്ള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഇതവഗണിക്കുന്ന കരാറുകാർക്ക് അന്ത്യശാസനവുമായി സെെപ്ലകോ. റേഷൻ വിതരണത്തിന് ഉപയോഗിക്കുന്നത് ജി.പി.എസ് ഘടിപ്പിച്ച വാഹനമാണോയെന്ന് പരിശോധിക്കാൻ എല്ലാ ഡിപ്പോ മാനേജർമാർക്കും സപ്ലൈകോ എൻ.എഫ്.എസ്.എ മാനേജർ നിർദേശം നൽകി.
മാർച്ച് ഒന്നുമുതൽ റേഷൻ സാധനങ്ങളുടെ വിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും കരാറുകാർ നിർബന്ധമായും ജി.പി.എസ് ഘടിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇവയുടെ യൂസർ ഐഡിയും, പാസ് വേഡും ഡിപ്പോയിൽ നൽകണം. ഇവ പാലിക്കാത്തവരുടെ ട്രാൻസ്പോർട്ടേഷൻ ബിൽ പരിഗണിക്കേണ്ടതില്ലെന്നാണ് എൻ.എഫ്.എസ്.എ മാനേജരുടെ നിർദേശം.
റേഷൻ വിതരണത്തിൽ ക്രമക്കേട് വ്യാപകമായതിനെ തുടർന്നാണ് നടപടി. ജി.പി.എസ് ഘടിപ്പിക്കുന്നതോടെ വാഹനത്തിെൻറ സഞ്ചാരത്തെകുറിച്ച്് അധികൃതർക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ദേശീയ ഭക്ഷ്യ ഭദ്രത നിയമപ്രകാരം റേഷൻ സാധനങ്ങളുടെ വിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ജി.പി.എസ് നിർബന്ധമാണെങ്കിലും പല കരാറുകാരും വാഹനങ്ങളിൽ ജി.പി.എസ് ഇല്ലാതെയാണ് സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.