കൂടുതല്‍ റേഷന്‍ വിഹിതം: പ്രധാനമന്ത്രിയെ കാണാൻ നിവേദകസംഘത്തെ അയക്കാൻ സര്‍വകക്ഷി തീരുമാനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിനാവശ്യമായ റേഷന്‍ വിഹിതം ലഭിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി നിവേദക സംഘത്തെ അയക്കാനും ടൂറിസ്റ്റുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനിച്ചു. അന്ത്യോദയ, അന്നയോജന (എ.എ.വൈ) ഒഴികെയുള്ള എല്ലാ വിഭാഗത്തിനും ചുരുങ്ങിയത് അഞ്ച് കിലോ വീതം അരി ലഭ്യമാക്കാൻ കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് സര്‍വകക്ഷിയോഗം കേന്ദ്രസര്‍ക്കാറിനോട് െഎകകണ്ഠ്യേന ആവശ്യപ്പെട്ടു.
ഭക്ഷ്യഭദ്രതാനിയമം നടപ്പായതോടെ സംസ്ഥാനത്തിെൻറ റേഷന്‍ വിഹിതം ഗണ്യമായി കുറഞ്ഞെന്ന് യോഗം ചൂണ്ടിക്കാട്ടി. നിയമപ്രകാരം കാര്‍ഡുടമകളെ പല വിഭാഗങ്ങളായി തിരിച്ചാണ് റേഷന്‍ നല്‍കുന്നത്. നിശ്ചിത അളവില്‍ എല്ലാവര്ക്കും റേഷന്‍ ലഭ്യമാക്കാന്‍ കഴിയണം. നേരത്തേ 16 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഭക്ഷ്യഭദ്രതാനിയമം നടപ്പായപ്പോള്‍ അത് 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ഇതര ദേശങ്ങളില്‍ സംസ്ഥാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുണ്ട്. ഹര്‍ത്താലുകള്‍ വേണ്ടെന്ന് വെക്കാന്‍ നമുക്കാവില്ല. എന്നാൽ, ഇക്കാര്യത്തില്‍ കുറേക്കൂടി ജാഗ്രത പാലിക്കണം. ഹര്‍ത്താലില്‍നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.