തിരുവനന്തപുരത്ത് കരിഞ്ചന്തയിലേക്ക് കടത്തിയ റേഷൻ സാധനങ്ങൾ പിടികൂടി
text_fieldsപൂന്തുറ: റേഷൻ കടകള്‍ വഴി വിതരണം ചെേയ്യണ്ട ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തിയ ലോറി പൊലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. 60 ചാക്ക് റേഷന്‍സാധനങ്ങൾ കെണ്ടടുത്തു. പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ അമ്പലത്തറയില്‍നിന്ന് കുമരിച്ചന്തഭാഗത്തേക്ക് വരികയായിരുന്ന അരികടത്തിയ വാഹനം ഉപേക്ഷിച്ച് ഡ്രൈവറടക്കം ഒാടി രക്ഷപ്പെടുകയായിരുന്നു.
വാഹനം പൊലീസ് പൂന്തുറ സ്റ്റേഷനില്‍ എത്തിയശേഷം സിവിൽ സൈപ്ലസ് അധികൃതരെ വിവരമറിയിച്ചു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാനുള്ള അരിയും ഗോതമ്പും കടലയുമാെണന്ന് കെണ്ടത്തിയത്. വാഹന ഉടമയെ കെണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
തലസ്ഥാന ജില്ലയില്‍ റേഷന്‍ കടകള്‍ വഴി കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യേണ്ട ടണ്‍കണക്കിന് റേഷന്‍ സാധനങ്ങളാണ് കരിഞ്ചന്തക്കാര്‍ വഴി കടത്തുന്നത്. റേഷന്‍ കടകളില്‍നിന്ന് സംഭരിക്കുന്ന സാധനങ്ങള്‍ രഹസ്യഗോഡൗണുകളില്‍ എത്തിച്ച് എഫ്.സി.ഐ മുദ്രയുള്ള റേഷന്ചാക്കുകള് മാറ്റി വിവിധ ബ്രാന്‍ഡുകൾ പതിച്ച ചാക്കുകളിലാക്കിയാണ് പലവ്യഞ്ജനകടകളിലേക്ക് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ ചാക്ക് മാറ്റി പാക്ക് ചെയ്യുന്നതിനായി റേഷന്‍കടകളില്‍നിന്ന് എടുത്തുകൊണ്ടുവന്ന റേഷന്സാധനങ്ങളാണ് കുമരിച്ചന്തയിൽ പിടിച്ചെടുത്തതെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു.
അേതസമയം തലസ്ഥാനജില്ലയുടെ വിവിധഭാഗങ്ങളിൽ റേഷന്‍സാധനങ്ങള്‍ ഇടക്കിടെ ഇത്തരത്തിൽ സിവിൽ സൈപ്ലസ് സ്ക്വാഡുകള്‍ പിടികൂടാറുണ്ടെങ്കിലും പിടിക്കപ്പെടുന്ന കരിഞ്ചന്തക്കാർക്കെതിരെ മാത്രം കേസ് എടുക്കുകയാണ് പതിവ്. സംഭവത്തെക്കുറിച്ച് ഗൗരവതരമായ തുടര്‍ അന്വേഷണം നടത്താനോ ഭക്ഷ്യാധാന്യങ്ങൾ മറിച്ചുവിൽക്കുന്ന റേഷന്‍കടക്കാരെ കണ്ടെത്താനോ നടപടിയുണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.