റേഷന്‍: സംസ്ഥാനസമിതിയില്‍ വിമര്‍ശനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം കാര്യമായി നടക്കുന്നില്ളെന്ന് സി.പി.എം സംസ്ഥാനസമിതിയില്‍ വിമര്‍ശനം. റേഷന്‍ കടക്കാര്‍ തോന്നുന്ന പോലെയാണ് ചിലയിടങ്ങളില്‍ റേഷന്‍ വിതരണം നടത്തുന്നതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഇടപെട്ട് എല്ലായിടത്തും റേഷന്‍ വിതരണം നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. മുന്‍ഗണനപ്പട്ടികയില്‍ അനര്‍ഹര്‍ കടന്നുകയറിയതിന് പരിഹാരം കാണണം. സംസ്ഥാനത്തിന് കൂടുതല്‍ വേണ്ട രണ്ട് ലക്ഷം മെട്രിക് ടണ്‍ അരി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
അതേസമയം വകുപ്പ് മന്ത്രിയുടെ പോരായ്മകൊണ്ടല്ല റേഷന്‍ വിതരണത്തില്‍ പ്രശ്നമുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. ചുമട്ടുതൊഴിലാളി പ്രശ്നം ഉണ്ടായപ്പോള്‍ മന്ത്രി തിലോത്തമന്‍ നല്ലനിലയിലാണ് ഇടപെട്ടത്. ഭക്ഷ്യമന്ത്രിയെക്കുറിച്ച് തങ്ങള്‍ക്ക് ഒരുപരാതിയുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.