റേഷൻ കൊള്ള: ചോർത്തിയത് 350 കോടിയുടെ ഭക്ഷ്യധാന്യം
text_fieldsതിരുവനന്തപുരം: സർവർ തകരാറിെൻറ മറവിൽ റേഷൻകടകളിലൂടെ കരിഞ്ചന്തയിലെത്തിയത് കോടികളുടെ ഭക്ഷ്യധാന്യം. അഞ്ചുമാസത്തിനിടെ ഏകദേശം 350 കോടിയുടെ തട്ടിപ്പാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്നത്. അന്വേഷണത്തിന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ഇ-പോസ് മെഷീനിലെ ‘മാന്വൽ ഇടപാടി’ലൂടെയാണ് വെട്ടിപ്പ്. ഇതിന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിലെ ഉന്നതരുടെ ഒത്താശയുണ്ടെന്നാണ് പ്രാഥമികവിവരം.
ഞായറാഴ്ചക്കൊള്ള
അവധിദിവസമായ ഞായറാഴ്ച റേഷൻകട പ്രവർത്തിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് വേണം. എന്നാൽ, ഇന്നലെ ഒരു ഉത്തരവും ഇല്ലാതെ 267 റേഷൻകടകൾ തുറക്കുകയും മാന്വൽ ഇടപാട് നടത്തുകയും ചെയ്തു. പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലാണ് കൂടുതൽ കടകൾ തുറന്നത്. ഈ കടകളിൽ അടിയന്തര പരിശോധനക്കും നിർദേശം നൽകി.
തട്ടിപ്പ് ഇങ്ങനെ:
സർവർ തകരാറുമൂലം രണ്ടാഴ്ചയായി റേഷൻ വിതരണം കുത്തഴിഞ്ഞനിലയിലാണ്. ഐ.ടി മിഷെൻറ കടംവാങ്ങിയ സർവറിലാണ് 14,375 റേഷൻ കടകളിലെ ഇടപാട് നടക്കുന്നത്. തകരാർ പരിഹരിക്കാതെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇ-പോസ് മെഷീനിലെ മാന്വൽ ഓപ്ഷനിലൂടെ സാധനം വിതരണം ചെയ്യാൻ വ്യാപാരികളെ നിർബന്ധിച്ചാണ് അഴിമതിക്ക് കളമൊരുക്കിയത്. ആധാർ നമ്പറും കാർഡുടമയുടെ വിരലടയാളവും മെഷീനിൽ പതിച്ചുവേണം ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ. ആധാർ ഇല്ലാത്തവർക്കും വിരലടയാളം കൃത്യമാകാത്തവർക്കുമായുള്ള ‘മാന്വൽ ഓപ്ഷൻ’ ദുരുപയോഗപ്പെടുത്തിയാണ് തട്ടിപ്പ്. ആധാർ ഉള്ളവരുടെ വിഹിതം പോലും ഒരുവിഭാഗം വ്യാപാരികൾ സ്വന്തം വിരലടയാളം പതിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

ജില്ലകളിലെ മാന്വൽ ഇടപാട് (മാർച്ച് മുതൽ ജൂലൈ 29 വരെ)
തിരുവനന്തപുരം 1,66,092
കൊല്ലം 2,81,771
പത്തനംതിട്ട 62,998
ആലപ്പുഴ 2,06,364
കോട്ടയം 1,71,902
ഇടുക്കി 1,43,578
എറണാകുളം 2,72,101
തൃശൂർ 2,04,234
പാലക്കാട് 1,78,052
മലപ്പുറം 2,24,315
കോഴിക്കോട് 1,73,135
വയനാട് 36,329
കണ്ണൂർ 94,346
കാസർകോട് 59,772
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.