റേഷൻ: ആധാർ എടുക്കാനാവാത്തവർക്ക് പുതിയ സംവിധാനം വരുന്നു
text_fieldsതൃശൂർ: ആധാർ ഇ-പോസുമായി ബന്ധിപ്പിക്കാനാവാത്ത റേഷൻ കാർഡ് അംഗങ്ങൾക്ക് പുതിയ സംവിധാനം വരുന്നു. മെട്രിക് രേഖ ഇല്ലാത്തവർക്ക് റേഷൻ നൽകാൻ അനുമതി നൽകുന്ന പ്രത്യേക സംവിധാനത്തിനാണ് പൊതുവിതരണ വകുപ്പ് ഒരുങ്ങുന്നത്. ഇ-പോസിൽ ഇത്തരക്കാരുടെ രേഖ പരിശോധന ഒഴിവാക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ ഒരുക്കും. ഇതിനായി പൊതുവിതരണ വകുപ്പ് അധികൃതർ സർക്കാറിെൻറ അനുമതി തേടി.
കൈയിന് സ്വാധീനമില്ലാത്തവർ, കൈരേഖ ഇല്ലാത്തവർ, ഭിന്നശേഷിക്കാർ, വിവിധ േഗാത്രവർഗക്കാർ അടക്കം ആളുകൾക്കാണ് ഇതിെൻറ ആനുകൂല്യം ലഭിക്കുക. റേഷൻ വിതരണത്തിന് കേന്ദ്ര സർക്കാർ ആധാർ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ നിലപാട് സംസ്ഥാനം സ്വീകരിക്കുന്നത്.
സർക്കാറിൽനിന്ന് അനുമതി ലഭിക്കുന്ന മുറക്ക് താലൂക്ക്തലത്തിൽ ഇത്തരക്കാരുടെ പട്ടിക തയാറാക്കും. തുടർന്ന് ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇത്തരക്കാരെ പുതിയ സോഫ്റ്റ്െവയറിൽ ഉൾപ്പെടുത്തും.
ഡിസംബർ 31ന് ശേഷം ആധാർ ബന്ധിപ്പിക്കാത്തവർക്ക് റേഷൻ നൽകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ, ഇതുവരെ റേഷൻ വിഹിതം തടഞ്ഞിട്ടില്ല.
ഇതുവരെ 94.95 ശതമാനം പേരാണ് ആധാർ ഇ-പോസുമായി ബന്ധിപ്പിച്ചത്. കേരളത്തിൽ 89,14,914 കാർഡുകളാണുള്ളത്. 3,56,16,919 പേരാണ് കാർഡ് അംഗങ്ങളായുള്ളത്. 3,38,19,419 പേരുടെ ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞു.
ബാക്കി 17,97,500 പേരുടെ ആധാറാണ് ബന്ധിപ്പിക്കാനുള്ളത്. റേഷൻ കാർഡ് ലഭിച്ചതിന് ശേഷം ഉപയോഗിക്കാത്തവരും സ്ഥിരമായി റേഷൻ വാങ്ങാത്തവരുമാണ് ആധാർ ബന്ധിക്കുന്നതിന് വിമുഖത കാണിക്കുന്നതെന്നാണ് അധികൃതരുടെ വാദം. ഒപ്പം രണ്ടു കാർഡുകളിൽ ഉൾെപ്പട്ടവർ പിടിക്കപ്പെടാതിരിക്കാൻ ആധാർ ബന്ധിപ്പിക്കാെത മാറിനിൽക്കുന്നുണ്ട്.
ഹരിയാന, ആന്ധ്രപ്രദേശ് അടക്കം ചില സംസ്ഥാനങ്ങളിൽ ആധാർ ബന്ധിപ്പിച്ചവർക്ക് മാത്രമാണ് റേഷൻ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.