റേഷന്‍കടകള്‍ പൊതുമേഖലയിലേക്ക്
text_fieldsതൃശൂര്‍: റേഷന്‍കടകളെ സിവില്‍ സൈപ്ലസ് കോര്പറേഷന് (സൈപ്ലകോ) കീഴില്‍ കൊണ്ടുവന്ന് പൊതുമേഖല സ്ഥാപനങ്ങളാക്കുന്ന വിപ്ലവകരമായ മാറ്റത്തിന് ചുവടുവെക്കുകയാണ് കേരളം. മാവേലിസ്റ്റോറുകളിലോ ഒൗട്ട്ലെറ്റുകളിലോ സപ്ലൈകോ നേരിട്ടോ റേഷന്‍കട നടത്തുന്നതിനുള്ള സാധ്യത പൊതുവിതരണ വകുപ്പ് തേടിക്കഴിഞ്ഞു.
കോഴിക്കോട് മേഖലയിലാണ് പൈലറ്റ് പദ്ധതി. ഇതു സംബന്ധിച്ച് സപ്ലൈകോ കോഴിക്കോട് മേഖല മാേനജര് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഡിപ്പോ മാനേജര്‍മാർക്ക് ഈമാസം നാലിന് കത്തയച്ചു. നാലു ജില്ലകളിലെ റേഷന്‍കടകള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യത്തിെൻറയും ജീവനക്കാരുടെയും ലഭ്യത സംബന്ധിച്ച വിശദ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ പൊതുവിതരണ കേന്ദ്രമെന്ന് പേരിട്ട റേഷന്‍കടകള്‍ക്ക് ഏകീകൃത നിറവും സപ്ലൈകോയുടെ എംബ്ലവും നിര്‍ബന്ധമാക്കിയിരുന്നു. ഇത് കടകള്‍ വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള സൂചനയായി വിലയിരുത്തിയിരുന്നു.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പ്രകാരമുള്ള റേഷനിങ് ആരംഭിച്ചശേഷം ചെറിയ ശതമാനം റേഷന്‍കടക്കാര്‍ ഈ മേഖല ഉപേക്ഷിച്ചിരുന്നു. പുതിയ നിയമത്തില്‍ അനന്തരാവകാശ നിയമനം ഇല്ലാതാവുമോ എന്ന ഭയത്താല്‍ 65 കഴിഞ്ഞ ലൈസന്‍സികള്‍ കടകള്‍ അനന്തരാവകാശികള്‍ക്ക് കൈമാറുകയും ചെയ്തു. ലൈസന്‍സികള്‍ ഉപേക്ഷിച്ച കടകളിലെ റേഷന്‍കാര്‍ഡ് സൗകര്യപ്രദമായ കടകളിലേക്ക് വിന്യസിച്ചിരുന്നു. സൗജന്യ പോര്‍ട്ടബിലിറ്റി സംവിധാനം വന്നതോടെ റേഷന്‍കടയുടെ പ്രാദേശിക പ്രാതിനിധ്യവും അപ്രസക്തമായിരുന്നു.
കേരളത്തില്‍ 14,296 റേഷന്‍കടകളാണുള്ളത്. സപ്ലൈകോയെ ഏൽപിക്കുന്നതോടെ 42,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. റേഷന്‍കട ലൈസന്‍സിക്ക് വേതനം നിശ്ചയിച്ച സാഹചര്യത്തില്‍ കമീഷന് വ്യവസ്ഥയേക്കാള്‍ വലിയ ബാധ്യതയാണ് സര്‍ക്കാറിനുണ്ടാകുക. നേരത്തേ വ്യക്തികള്‍ നടത്തിയിരുന്ന റേഷന്‍ മൊത്തവ്യാപാര കേന്ദ്രങ്ങള്‍ രണ്ടുവര്‍ഷമായി സപ്ലൈകോ നേരിട്ട് നടത്തുകയാണ്. കട നവീകരണം, ഇ പോസ് സജ്ജീകരണം, വാതില്‍പടി വിതരണം, ഫ്രീ പോര്‍ട്ടബിലിറ്റി എന്നീ ഘട്ടങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ വാഹനങ്ങളിലെ ജി.പി.എസ് സംവിധാനം, ഇലക്ട്രോണിക്സ് ത്രാസ് ഇ- പോസുമായി ബന്ധിപ്പിക്കല്‍ എന്നിവ എങ്ങുമെത്തിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.