ഇന്ന് റേഷൻ കടകൾ അടച്ചിടും; ഒരു വിഭാഗം ഡീലർമാർ സമരത്തിൽ
text_fieldsതിരുവനന്തപുരം: റേഷൻ വ്യാപാരികളോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം റേഷൻ ഡീലർമാർ തിങ്കളാഴ്ച കടയടച്ചിട്ട് സമരം ചെയ്യും. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്. അടൂർ പ്രകാശ് എം.പി പ്രസിഡണ്ട് ആയിട്ടുള്ള സംഘടനയാണിത്.
കിറ്റ് വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശ്ശിക നൽകണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കുക, ആറുവർഷം മുമ്പ് നടപ്പാക്കിയ വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധി പരിഷ്കരിക്കുക, വൈദ്യുതി ചാർജും കട വാടകയും സർക്കാർ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അതേസമയം, റേഷൻ വിതരണം മുടങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുന്നറിയിപ്പ് നൽകി. ഇതിനിടെ, കടയടപ്പ് സമരത്തിൽനിന്ന് ഒരു വിഭാഗം റേഷൻ സംഘടനകൾ പിന്മാറി. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും, കൃഷ്ണപ്രസാദ് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും സമരത്തിനുണ്ടാകില്ലെന്നും 11നു കടകൾ തുറക്കുമെന്നും റേഷൻ വ്യാപാരി സംയുക്തസമിതി ചെയർമാൻ അഡ്വ. ജോണി നെല്ലൂർ അറിയിച്ചു.
റേഷൻ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി വ്യാപാരികളുടെ അഭിപ്രായങ്ങളും ശിപാർശകളും അറിയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.