റേഷൻകടകൾ പൊതുജനസേവന കേന്ദ്രങ്ങളാകും -മന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: റേഷൻകടകളിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന കെ- സ്റ്റോർ പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും അഞ്ചുവീതം കടകളെ തെരഞ്ഞെടുത്തതായി മന്ത്രി ജി.ആർ. അനിൽ. ആദ്യഘട്ടത്തിൽ രണ്ട് കി.മീ ചുറ്റളവിൽ ബാങ്ക്, അക്ഷയകേന്ദ്രങ്ങൾ, സപ്ലെകോ ഔട്ട്ലറ്റുകൾ എന്നിവയില്ലാത്ത സ്ഥലങ്ങളിലെ റേഷൻകടകൾ പൊതുജനസേവന കേന്ദ്രങ്ങളാക്കുന്നതാണ് പദ്ധതി.
ഈ കടകളിലൂടെ മിൽമ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടർ വിപണനം എന്നിവക്കുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.ഐ.ഒ.സി, മിൽമ എന്നിവയുമായി ധാരണപത്രം ഒപ്പിട്ടു. രണ്ടാംഘട്ടത്തിൽ കെ-സ്റ്റോറുകളാകാൻ താൽപര്യം പ്രകടിപ്പിക്കുന്ന റേഷൻ കടകളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.