വാതിൽപ്പടി വിതരണ കരാർ വൈകിപ്പിച്ച് അട്ടിമറിക്കാൻ സർക്കാർ
text_fieldsതൃശൂർ: വാതിൽപ്പടി റേഷൻ വിതരണത്തിനുള്ള കടത്ത് കരാർ അനുവദിക്കാനുള്ള ടെൻഡർ നടപ ടികൾ വൈകുന്നു. വിവിധ താലൂക്കുകൾക്കായി ജൂൺ ഒന്നിനാണ് വാതിൽപ്പടി കരാറിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 വെച്ച് ജൂൺ ഒന്നിനാണ് അപേക്ഷ ക്ഷ ണിച്ചത്. ജൂൺ 17ന് അപേക്ഷ തുറന്നു. പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ല.
ചില താലൂ ക്കുകളിൽ കരാർ ലഭിച്ചവരുമായി നിരക്ക് സംബന്ധിച്ച് അധികൃതർ നടത്തിയ ചർച്ചയിൽ ചി ലർ അവർ രേഖപ്പെടുത്തിയ നിരക്ക് കുറക്കാൻ തയ്യാറായിട്ടും അവരിൽ നിന്ന് സെക്യൂരിറ്റി ഫീസ് ആയ അഞ്ച് ലക്ഷം രൂപ വാങ്ങി ധാരണപത്രത്തിൽ ഒപ്പ് വെക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. തങ്ങളുടെ ബിനാമികളുടെ കൈയിലേക്ക് കരാർ എത്തിക്കാനുള്ള വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ തന്ത്രത്തിെൻറ ഭാഗമാണ് ഈ വൈകിക്കലത്രെ.
ബിനാമികൾക്ക് കരാർ ലഭിച്ചതിെൻറ േപരിലാണ് ഹൈകോടതി ആവശ്യപ്പെട്ടത് പ്രകാരം 20 താലൂക്കുകളിൽ ഭൂരിഭാഗത്തിലും വീണ്ടും കരാർ ക്ഷണിക്കേണ്ടി വന്നത്. അപ്പോഴും മാറ്റി നിർത്തിയ ബിനാമികൾ വീണ്ടും ഇടം പിടിച്ചു. ഇതിെനതിരെ പരാതി ഉയർന്നതോടെ കർശന പരിശോധന നടന്നു. ആരോപിതരായ ബിനാമികളെ ഒഴിവാക്കാൻ നടപടികളുണ്ടായി.
ഒപ്പം അവരുടെ പണമിടപാടുകൾ പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പ് രംഗത്തുവന്നു. ഇതോടെ കാര്യങ്ങൾ അവതാളത്തിലായ ബിനാമികൾക്ക് വേണ്ടിയാണ് വളഞ്ഞവഴിയിലൂടെ ഇടപെടലുകൾ നടത്തുന്നത്. റേഷൻ കയറ്റിറക്കു കൂലി ഏകീകരണത്തിെൻറ പേര് പറഞ്ഞ് കരാർ നീട്ടുക്കൊണ്ടുപോകുന്നതിനാണ് വകുപ്പ് ശ്രമിക്കുന്നത്.
നേരത്തെ ബിനാമികളിലൊരാൾ ഹൈകോടതിയിൽ ഇതുസംബന്ധിച്ച് നൽകിയ പരാതി തള്ളിയതിന് പിന്നാലെയാണ് വകുപ്പ് കൂലി ഏകീകരണം പറഞ്ഞ് കരാർ അട്ടിമറിക്കുന്നത്. ഇതിന് ഉന്നത ഉദ്യോഗസ്ഥർ അനുകൂലമല്ലാത്തതാണ് ഇിതിന് തടസ്സം. അംഗീകാരം ലഭിക്കാത്ത സഹചര്യമാണുള്ളത്.
എന്നാൽ തങ്ങൾക്ക് വിധേയരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാര്യം സാധിക്കാനാണ് ശ്രമം. കാര്യങ്ങൾ ഇങ്ങനെ ഇഴഞ്ഞ് വഴിതെറ്റുേമ്പാൾ ഈ വിഷയത്തിൽ വീണ്ടും കോടതിയെ ഇടെപടീക്കാനാണ് ഒരു വിഭാഗം വിതരണക്കാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.