റേഷൻ ഭക്ഷ്യവിതരണത്തിൽ കൂടുതൽ ഇളവ്
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ റേഷൻകടകളിലൂടെയുള്ള ഭക്ഷ്യധാന്യവിതര ണത്തിൽ കൂടുതൽ ഇളവ്. ഗുണഭോക്താവ് കടയിൽ നിൽക്കേണ്ട സമയവും ഇടപാട് സമയവും വർധിക് കുന്നത് കണക്കിലെടുത്ത് മാർച്ചിൽ വിതരണ രജിസ്റ്റർ എഴുേതണ്ടെന്നും ഗുണഭോക്താവ് രജിസ്റ്ററിൽ ഒപ്പിടേെണ്ടന്നും സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
കോവിഡ് ബാധിതർ വർധിച്ചതോടെ നേരേത്ത ബയോമെട്രിക് റേഷൻ വിതരണം നിർത്തിയിരുന്നു. പകരം കാർഡുടമകളുടെ വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണമെന്നും ഒപ്പ് പതിപ്പിക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ ആയിരക്കണക്കിന് കാർഡുടമകൾ രജിസ്റ്ററിൽ ഒപ്പിടുന്നതും ഒരു പേനതന്നെ ഉപയോഗിക്കുന്നതും വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് വ്യാപാരി സംഘടനകൾ സിവിൽ സപ്ലൈസ് ഡയറക്ടർക്കും സർക്കാറിനും കത്ത് നൽകി. ഇതിെൻറ പശ്ചാത്തലത്തിലാണ് നടപടികൾ ലഘൂകരിച്ചത്.
31വരെ റേഷൻ കാർഡിൽ വിതരണ വിവരങ്ങൾ പതിച്ച് നൽകേണ്ട. ഗുണഭോക്താവിൽനിന്ന് വാങ്ങുന്ന പണവും തിരികെ കൊടുക്കുന്ന പണവും ഒരു ബാഗിലോ മേശപ്പുറത്തോ പ്രത്യേകം സൂക്ഷിക്കണം. ഭക്ഷ്യധാന്യങ്ങൾ ശ്രദ്ധയോടെ നൽകേണ്ടതും ഗുണഭോക്താക്കൾ ഇടപാട് സമയം ആവശ്യത്തിന് അകലംപാലിക്കേണ്ടതുമാണ്. മൊബൈലിലെത്തിയ ഒ.ടി.പി കാർഡുടമക്ക് പറഞ്ഞുതരാൻ കഴിയുന്നില്ലെങ്കിൽ നേരെ മാന്വൽ വിതരണമാകാം.
അവരുടെ മൊബൈൽ വാങ്ങേണ്ട. കടകളിൽ വ്യാപാരി/സെയിൽസ്മാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയും ഗുണഭോക്താക്കൾക്ക് കൂടി നൽകേണ്ടതുമാണ്. സാനിറ്റൈസറിെൻറ ചെലവ് റേഷൻ വ്യാപാരികൾ തന്നെ വഹിക്കണം. വാങ്ങിയ സാധനങ്ങൾ സംബന്ധിച്ച അച്ചടിബിൽ ഗുണഭോക്താവിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സൗജന്യ റേഷൻ പരിഗണിക്കും –കേന്ദ്ര മന്ത്രി
ന്യൂഡൽഹി: കോവിഡ്-19 ഉയർത്തുന്ന പ്രയാസങ്ങൾ മുൻനിർത്തി കേരളത്തിന് സൗജന്യറേഷൻ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ. ബുധനാഴ്ച ഇക്കാര്യം പ്രധാനമന്ത്രിയുമായി ചർച്ചചെയ്യുമെന്ന് അദ്ദേഹം എം.കെ. രാഘവൻ എം.പിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.