Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതി ഒഴിയാതെ റേഷൻ...

പരാതി ഒഴിയാതെ റേഷൻ സംവിധാനം; ​സർവർ തകരാർ​ തുടർക്കഥ

text_fields
bookmark_border
പരാതി ഒഴിയാതെ റേഷൻ സംവിധാനം; ​സർവർ തകരാർ​ തുടർക്കഥ
cancel

കോ​ഴി​ക്കോ​ട്​: റേ​ഷ​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും ക​ട​ക്കാ​ർ​ക്കും നി​ര​വ​ധി പ​ദ്ധ​തി​ക​ളും നൂ​ത​ന സാ​േ​ങ്ക​തി​ക പ​രി​ഷ്​​കാ​ര​ങ്ങ​ളും നി​ല​വി​ൽ വ​രു​ത്തി​യി​ട്ടും ​പ​രാ​തി ഒ​ഴി​യാ​തെ പൊ​തു​വി​ത​ര​ണ സം​വി​ധാ​നം. ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി സ്​​ഥാ​പി​ച്ച ഇ-​േ​പാ​സ്​ മെ​ഷീ​നു​ക​ൾ സ​ർ​വ​ർ ത​ക​രാ​റ്​ കാ​ര​ണം ഇ​ട​ക്കി​ടെ പ​ണി​മു​ട​ക്കു​ന്ന​താ​ണ്​ ഏ​റെ പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. ഇൗ ​വ​ർ​ഷം മാ​ർ​ച്ച്​ മു​ത​ലാ​ണ്​ ഇ-​പോ​സ്​ നി​ല​വി​ൽ​വ​ന്ന​ത്. ഇ​തു വ​ഴി കാ​ർ​ഡു​ട​മ​യോ റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു​ള്ള ഏ​തെ​ങ്കി​ലും അം​ഗ​മോ വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ല​ഭി​ക്കു​ക​യു​ള്ളൂ.

ഇ-​പോ​സ്​ ന​ട​പ്പാ​ക്കി​യ​ശേ​ഷം ഒ​രു കാ​ർ​ഡി​ലെ സാ​ധ​ന​ങ്ങ​ൾ മാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ ശ​രാ​ശ​രി പ​ത്തു മി​നി​റ്റോ​ളം എ​ടു​ക്കു​ന്നു​ണ്ട്. നെ​റ്റ്​ വ​ർ​ക്ക്​ കി​ട്ടാ​ത്ത​തി​നാ​ലാ​ണ്​ വൈ​കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​രം സ്​​ഥ​ല​ങ്ങ​ളി​ൽ ആ​ൻ​റി​ന സ്​​ഥാ​പി​ക്കു​മെ​ന്നും സ​ർ​വ​ർ​ശ​ക്​​തി വ​ർ​ധി​പ്പി​ക്കു​െ​മ​ന്നും സി​വി​ൽ സ​പ്ലൈ​സ്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തു കാ​ര​ണം പ​ല​പ്പോ​ഴും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സാ​ധ​നം ല​ഭി​ക്കാ​തെ മ​ട​ങ്ങേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. ഇ-​പോ​സ്​ ത​ക​രാ​റി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബു​ധ​നാ​ഴ്​​ച റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ൾ ക​ട​ക​ള​ട​ച്ച്​ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. അ​തി​നി​ടെ, സ​ർ​വ​ർ ത​ക​രാ​റ്​ പ​രി​ഹ​രി​ക്കും വ​രെ ഏ​ഴു​ജി​ല്ല​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ര​ണ്ടു മ​ണി വ​രെ​യും ബാ​ക്കി​യി​ട​ങ്ങ​ളി​ൽ ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴു വ​രെ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ഒാ​ൾ കേ​ര​ള റീ​​െ​ട്ട​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

നേ​ര​ത്തേ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വേ​ത​ന ​പാ​ക്കേ​ജും റേ​ഷ​ൻ ക​ട​ക്കാ​ർ​ക്ക്​ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. പാ​ക്കേ​ജ്​ പ്ര​കാ​രം 45 മു​ത​ൽ 73 ക്വി​ൻ​റ​ൽ വ​രെ അ​രി വി​ത​ര​ണം ചെ​യ്യു​ന്ന ഷാ​പ്പു​ക​ൾ​ക്ക്​ മാ​സ​ത്തി​ൽ 18,000 രൂ​പ ന​ൽ​കു​മെ​ന്നാ​ണ്​ പ​റ​ഞ്ഞി​രു​ന്ന​ത്. ധ​ന​വ​കു​പ്പി​​​െൻറ​ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും എ​ന്നു മു​ത​ൽ വേ​ത​നം ല​ഭി​ക്കു​മെ​ന്ന്​ ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല. സാ​ധ​ന​ങ്ങ​ൾ കൃ​ത്യ​മാ​യ അ​ള​വി​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക്കും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ഗോ​ഡൗ​ണു​ക​ളി​ൽ അ​ള​വു തൂ​ക്ക മെ​ഷീ​നു​ക​ൾ ആ​വ​ശ്യ​ത്തി​ന്​ ഇ​ല്ല. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന്​ വി​ത​ര​ണ​ത്തി​ന്​ ക​ട​ക​ളി​ലേ​ക്ക്​ ന​ൽ​കു​േ​മ്പാ​ൾ റേ​ഷ​നി​ങ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ്​ ച​ട്ടം. ​ഇ​വ​രു​ടെ സാ​ന്നി​ധ്യം ഒ​രി​ക്ക​ലും ഗോ​ഡൗ​ണു​ക​ളി​ൽ ഉ​ണ്ടാ​വാ​റി​​ല്ലെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsration
News Summary - ration supply -Kerala news
Next Story