അനർഹമായി റേഷൻ കൈപ്പറ്റിയ ആൾ കമ്പോളവില തിരിച്ചടക്കാൻ ഉത്തരവ്
text_fieldsകൊട്ടാരക്കര: അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശംെവച്ച് ദുർബലവിഭാഗങ്ങൾക്കുള്ള റേഷൻ സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന ആളിൽനിന്ന് റേഷൻ സാധനങ്ങളുടെ കമ്പോളവില ഈടാക്കാനുള്ള കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസറുടെ നടപടി ശരിെവച്ച് കലക്ടർ. ഉയർന്ന സാമ്പത്തികനിലയുള്ള ഇദ്ദേഹം സർക്കാറിെൻറ പാർപ്പിട പദ്ധതിയിൽനിന്നുള്ള വീട് തരപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്താൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കലക്ടർ ബി. അബ്ദുൽ നാസർ നിർദേശം നൽകി.
കൊട്ടാരക്കര വെട്ടിക്കവല മുട്ടവിള പാലവിള പടിഞ്ഞാറ്റതിൽ ഓമനക്കുട്ടൻ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയുടെ തുടർനടപടിയായാണ് അദ്ദേഹത്തിെൻറ ഭാഗം വിശദമായി കേട്ടശേഷമുള്ള കലക്ടറുടെ ഉത്തരവ്. ഓമനക്കുട്ടൻ 2018 മുതൽ അനർഹമായി വാങ്ങിവന്ന റേഷൻ സാധനങ്ങളുടെ കമ്പോളവിലയായ 14670 രൂപ സർക്കാറിലേക്ക് തിരിച്ചടക്കാൻ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് ഉത്തരവായിരുന്നു.
റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പണം ഒടുക്കാൻ കൂട്ടാക്കാതെവന്നപ്പോൾ റവന്യൂ റിക്കവറി നടപടികൾ കൈക്കൊണ്ടു. ഈ ഘട്ടത്തിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഓമനക്കുട്ടൻ ഹൈകോടതിയെ സമീപിച്ചു. സർക്കാറിലേക്ക് ഒടുക്കാനുള്ള തുകയുടെ പകുതി കെട്ടിവെക്കുന്ന മുറയ്ക്ക് കലക്ടർക്ക് അപേക്ഷ നൽകാൻ നിർദേശിച്ച് ഹൈകോടതി ഹരജി തീർപ്പാക്കി. 7335 രൂപ ഇപ്രകാരം കെട്ടിെവച്ചു.
ഇതിെൻറ തുടർനടപടിയായി ഓമനക്കുട്ടെൻറ ഭാഗം കലക്ടർ കേട്ടിരുന്നു. രണ്ട് ഓട്ടോറിക്ഷകൾ, ഒരു കാർ, മകളുടെ ഭർത്താവിെൻറ പേരിൽ മോട്ടോർ സൈക്കിൾ, സ്വന്തമായി ഇവൻറ് മാനേജ്മെൻറ് സ്ഥാപനം, വീട് എന്നിവയുള്ളതായി ഓമനക്കുട്ടൻ കലക്ടർക്ക് മൊഴി നൽകി.
സ്വന്തമായും ഭാര്യയുടെ പേരിൽ മൂന്നിടത്തും ഭൂമിയുണ്ടെന്നും വെട്ടിക്കവല സഹകരണ ബാങ്കിൽനിന്ന് 2018ൽ 10 ലക്ഷം രൂപയുടെ ചിട്ടി പിടിച്ചെന്നുമുള്ള താലൂക്ക് സപ്ലൈ ഓഫിസറുടെ കണ്ടെത്തലുകളും ഓമനക്കുട്ടൻ കലക്ടർ മുമ്പാകെ ശരിെവച്ചു. തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം ഒടുക്കിയതിെൻറ ബാക്കി തുകയായ 7335 രൂപ സർക്കാറിലേക്ക് തിരിച്ചടയ്ക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. താലൂക്ക് സപ്ലൈ ഓഫിസറുടെ നടപടികൾ പൂർണമായും ശരിെവച്ചുകൊണ്ടാണ് കലക്ടറുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.