റേഷൻ വ്യാപാരികളുടെ കുറഞ്ഞവേതനം 16,000 രൂപ, പണിമുടക്ക് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് സർക്കാർ വേതനം നിശ്ചയിച്ചു. 16,000 രൂപ മുതൽ 47,000 രൂപവരെയാണ് വേതനം. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറയും മന്ത്രിമാരായ തോമസ് െഎസക്, പി. തിലോത്തമൻ എന്നിവരുടെയും സാന്നിധ്യത്തിൽ റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കാർഡുകളുടെ എണ്ണം അനുസരിച്ചാണ് വേതനം.
350 വരെ കാർഡുകളുള്ള റേഷൻ കടകൾക്ക് 16,000 രൂപയാണ് വേതനമായി നിശ്ചയിച്ചിട്ടുള്ളത്. നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജ് പ്രകാരം 350 കാർഡുള്ളവർക്ക് 19,500 രൂപയാണ് വേതനമായി പ്രഖ്യാപിച്ചത്. 350 കാർഡില്ലാത്ത 2730 കടകൾ അടച്ചുപൂട്ടാനും നീക്കമുണ്ടായിരുന്നു. എന്നാൽ, കടകൾ അടച്ചുപൂട്ടില്ലെന്നും 350 കാർഡുള്ളവർക്ക് 16,000 രൂപയേ നൽകാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഘടന പ്രതിനിധികൾ യോജിച്ചു.
ഇതോടെ ജൂൺ ഒന്നു മുതൽ വ്യാപാരികൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചതായും റേഷൻ കാർഡ് വിതരണത്തിൽ ഭക്ഷ്യവകുപ്പിനൊപ്പം സഹകരിക്കുമെന്നും വ്യാപാരികൾ ഉറപ്പ് നൽകി. സംസ്ഥാനത്ത് 350 മുതൽ 2100 വരെ കാർഡുകൾ കൈകാര്യം ചെയ്യുന്ന കടകളെ വിവിധ സ്ലാബുകളാക്കി തിരിച്ച് ആദ്യത്തെ മൂന്ന് സ്ലാബുകൾക്ക് ഒരു നിശ്ചിത താങ്ങ് വേതനം നിശ്ചയിച്ചാണ് പാക്കേജ് തയാറാക്കിയിരിക്കുന്നത്. 2100 വരെ കാർഡുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് 47,000 രൂപ വരെ പ്രതിമാസം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.