ആൾദൈവ ആശ്രമത്തിൽ പ്രസിഡൻറ് പോകുന്നത് ഭരണഘടനാവിരുദ്ധം –യുക്തിവാദി സംഘം
text_fieldsതിരുവനന്തപുരം: ആൾദൈവമായ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ ഇന്ത്യന്‍ പ്രസിഡൻറ് രാംനാഥ് കോവിന്ദ് സന്ദര്‍ശനം നടത്തുന്നതിൽ പ്രതിഷേധിച്ച് കേരള യുക്തിവാദി സംഘം സെക്രേട്ടറിയറ്റ് മാർച്ചും ധര്‍ണയും സംഘടിപ്പിച്ചു. സംഘടന രക്ഷാധികാരി യു. കലാനാഥന് ഉദ്ഘാടനം ചെയ്തു. ആള്‍ദൈവങ്ങള്‍ക്ക് ഭരണാധികാരികള്‍ കീഴടങ്ങുന്നത് ഭരണഘടന ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുർമീത് റാം റഹീം സിങ് എന്ന ആൾദൈവത്തിെൻറ കേരള പ്രതീകമാണ് അമൃതാനന്ദമയി. അവരുടെ ജന്മദിനാചരണ പരിപാടികളിൽ പെങ്കടുക്കാൻ പ്രസിഡൻറ് വരുന്നത് മതനിരപേക്ഷ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. ആത്മീയ സ്ഥാപനങ്ങളിലെ കള്ളപ്പണവും അനധികൃത സ്വത്തും പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്കാന് രാഷ്ട്രപതി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.