റേഷൻ വാങ്ങിയില്ല, 52,239 കാർഡുകൾ കൂടി മുൻഗണനപ്പട്ടികയിൽനിന്ന് പുറത്ത്
text_fieldsതിരുവനന്തപുരം: മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് 52, 239 റേഷൻകാർഡുടമകളെ കൂടി മുൻഗണനപ്പട്ടികയിൽനിന്ന് സർക്കാർ ഒഴിവാക്കി. റേഷൻ വാങ്ങാത്തതിനെ തുടർന്ന്, നീലകാർഡുടമകളിൽ 4181 പേരെയും വെള്ള കാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതോടെ, ഭക്ഷ്യഭദ്രത നിയമനം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് മുൻഗണനപ്പട്ടികയിൽനിന്ന് പുറത്തായ കാർഡുടമകളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു. ഏറ്റവും കുടൂതൽ പേർ പുറത്തായത് എറണാകുളം ജില്ലയിലാണ് -7318. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ് -7284. ഇപ്പോൾ പുറത്തായവർക്കുപകരം മുൻഗണനവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫിസുകളിൽ ലഭിച്ചിട്ടുള്ള 43,635 അപേക്ഷകൾ പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിൽ ആധാർ ലിങ്ക് ചെയ്യാത്തവരെയും ഒരംഗം മാത്രമുള്ള മുൻഗണന കാർഡുകാരെയും പരിശോധനക്ക് വിധേയമാക്കി അവരിൽ അനർഹരെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. ഇതിനുപുറമെ നേരത്തേ സർക്കാർ നടപ്പാക്കിയ റേഷൻ വിട്ടുകൊടുക്കൽ പദ്ധതി പ്രയോജനപ്പെടുത്തിയ എ.എ.ഐ/ മുൻഗണനവിഭാഗത്തിൽപെട്ട കാർഡുടമകളെയും മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അനർഹമായി കൈവശം െവച്ചിരിക്കുന്ന മുൻഗണന കാർഡുകൾ തിരിച്ചേൽപിക്കാൻ നിർദേശിച്ചതിനെ തുടർന്ന് 11,587 മഞ്ഞകാർഡുകളും 74,624 പിങ്ക് കാർഡുകളുമാണ് സർക്കാറിലേക്ക് സറണ്ടർ ചെയ്തത്. ഈ ഒഴിവിലേക്ക് 1,32,462 പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.
ഇനിയും സർക്കാർ ജീവനക്കാരടക്കം പതിനായിരക്കണക്കിന് അനർഹർ മുൻഗണന കാർഡ് കൈവശം െവച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഭക്ഷ്യവകുപ്പ്. ഇവർക്ക് അന്ത്യശാസനമെന്ന രീതിയിൽ ഈ മാസം 15 വരെ വീണ്ടും സമയം നൽകിയിട്ടുണ്ട്. അതിനുശേഷം കുറ്റക്കാർക്കെതിരെ പിഴയും നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാറിെൻറ തീരുമാനം.
പൊതുജനങ്ങൾക്കും അറിയിക്കാം
മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം െവച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ 9495998223 എന്ന ഫോൺ നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്ക് അറിയിക്കാം. പരാതി നൽകുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കും.വാടകക്കാർക്കും ഇനി റേഷൻ കാർഡ്
തിരുവനന്തപുരം: വാടകവീടുകളിൽ താമസിക്കുന്നവർക്ക് വാടക കരാറോ കെട്ടിട ഉടമയുടെ സമ്മത പത്രമോ ഇല്ലാതെ റേഷൻ കാർഡ് ലഭിക്കും. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും അപേക്ഷകെൻറയും കാർഡിൽ ഉൾപ്പെടുന്ന മറ്റ് അംഗങ്ങളുെടയും ആധാർകാർഡ് പരിശോധന നടത്തി മറ്റൊരു റേഷൻകാർഡിലും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമാകും റേഷൻകാർഡ് അനുവദിക്കുക. എന്നാൽ, ഈ റേഷൻകാർഡ് റേഷൻ ആനുകൂല്യങ്ങൾക്കല്ലാതെ തിരിച്ചറിയൽ രേഖയായോ മറ്റ് ആനുകൂല്യങ്ങൾക്കോ അവകാശങ്ങൾക്കുള്ള രേഖയായോ ഉപയോഗിക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.