Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറഊഫ് ഷെരീഫിൻെറ...

റഊഫ് ഷെരീഫിൻെറ അറസ്​റ്റ്​ പൗരത്വ പ്രക്ഷോഭത്തിൻെറ പകപോക്കലെന്ന്​; ഇ.ഡി നീക്കത്തിൽ വ്യാപക പ്രതിഷേധം

text_fields
bookmark_border
റഊഫ് ഷെരീഫിൻെറ അറസ്​റ്റ്​ പൗരത്വ പ്രക്ഷോഭത്തിൻെറ പകപോക്കലെന്ന്​; ഇ.ഡി നീക്കത്തിൽ വ്യാപക പ്രതിഷേധം
cancel

ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ എന്‍ഫോഴ്​സ്​മെൻറ്​ ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്​തതിനുപിന്നിൽ രാഷ്​ട്രീയ പകപോക്കലെന്ന്​ ആരോപണം. പൗരത്വഭേദഗതി നിയമത്തിനും ഹാഥറസ്​ ബലാത്സംഗക്കൊലക്കും എതിരെ നടന്ന പ്രക്ഷോഭങ്ങളിൽ റഊഫ്​ സജീവ പങ്കാളിയായിരുന്നു. ഡൽഹി ​പൊലീസ്​ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നത്​ തുടരുന്നതിനിടയിലാണ്​ പണ ഇടപാട്​ ആരോപിച്ച്​ ഇദ്ദേഹത്തെ പിടികൂടിയത്​.

അതേസമയം, റഊഫിൻെറ കൊല്ലം അഞ്ചലിലുള്ള വീട്ടിൽ നടത്തിയ ​തെരച്ചിലിൽ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക്​ ഒന്നും കണ്ടെത്താനായില്ല. പരിശോധന സമയത്ത്​ വീട്ടിനുപുറത്ത്​ തടിച്ചുകൂടിയ ജനങ്ങൾ ഇക്കാര്യം ഉദ്യോഗസ്ഥരിൽനിന്ന്​ എഴുതി വാങ്ങുകയും ചെയ്തു.

റഊഫിൻെറ കൊല്ലം അഞ്ചലിലുള്ള വീട്ടിൽ നടത്തിയ ​തെരച്ചിലിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന്​ ഇ.ഡി ഉദ്യോഗസ്ഥര്‍ എഴുതി നൽകിയ പ്രസ്​താവന

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ് റഊഫ് ഷെരീഫിനെ കസ്റ്റഡിയിലെടുത്തത്. ജോലിയുടെ ഭാഗമായി മസ്‌കത്തിലേക്ക് പോവുകയായിരുന്ന ഇദ്ദേഹം രാവിലെ ഏഴോടെയാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയത്. തുടര്‍ന്ന് ഇഡി എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. റഊഫി​െൻറ അറസ്​റ്റിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്​.

അതിനിടെ, പൗരത്വ പ്രക്ഷോഭം​ ഒരു വര്‍ഷം പിന്നിടുമ്പോള്‍ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാർഥി സംഘടനാ നേതാക്കളില്‍ പലരും കള്ളക്കേസുകളിൽ കുടുങ്ങി ജയിലിൽ കഴിയുകയാണ്​. ഇതിൽ ഏതാനും പേർ മാത്രമാണ്​ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിന്​ ശേഷം മോചിതരായത്​.

ഷര്‍ജീല്‍ ഇമാം, ആസിഫ് തന്‍ഹ, ഉമര്‍ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, സഫൂര്‍ സര്‍ഗാര്‍, ദേവാംഗന കലിത, നടാഷ നർവാൾ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളെയാണ്​ ഡൽഹി വംശഹത്യയിൽ അടക്കം പ്രതിചേർത്ത്​ തടങ്കലിൽ അടച്ചത്​. മിക്കവരും വിചാരണത്തടവുകാരായി തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Campus FrontCitizenship Amendment ActedHathras case
Next Story