അൻവറിെൻറ പാർക്കിനെ കുറിച്ച് മിണ്ടുന്നില്ല; റവന്യൂമന്ത്രി പൂർണ പരാജയം - ചെന്നിത്തല
text_fieldsതിരുവനന്തപുരം: പി.വി അൻവർ എം.എൽ.എയുെട കക്കാടംപൊയിലിെല വാട്ടർ തീം പാർക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അൻവറിെൻറ പാർക്കിനെ കുറിച്ച് റവന്യൂമന്ത്രി മിണ്ടുന്നില്ല. റവന്യൂ മന്ത്രി പൂർണ പരാജയമാണെന്നും ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു.
കാലവർഷക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ദുരന്ത നിരാവണസേന തന്നെ ഒരു ദുരന്തമാണ്. തൃശൂരിൽ നിന്ന് കോഴിക്കോടെത്താൻ നാലുമണിക്കൂറാണ് സേന എടുത്തത്. കരിഞ്ചോലയിലെ ജലസംഭരണി ദുരന്തത്തിെൻറ ആക്കം കൂട്ടി. ആരാണ് ജലസംഭരണിക്ക് അനുമതി കൊടുത്തതെന്നും ചെന്നിത്തല ചോദിച്ചു.
ജലസംഭരണിെയ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലവർഷക്കെടുതിയിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രകൃതിക്ഷോഭം നേരിടുന്നതിൽ സർക്കാർ പരാജയമെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.