പ്രളയ ദുരിതാശ്വാസം: പ്രവാസികൾ 16.35 കോടി നൽകി
text_fieldsകൊല്ലം: പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പ്രമുഖവ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവിപിള്ളയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് സമാഹരിച്ച 16.35 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ ഡോ. രവിപിള്ള അഞ്ചുകോടി രൂപ സംഭാവന നൽകിയിരുന്നു. ആർ.പി ഗ്രൂപ്പിെൻറയും അനുബന്ധ കമ്പനികളുടെയും സംഭാവനയായി 4.79 കോടി, ആർ.പി ഗ്രൂപ്- റാവിസ് ഹോട്ടൽസ് എന്നിവിടങ്ങളിലെ ജീവനക്കാർ സമാഹരിച്ച 3.50 കോടി, കുവൈത്തിലെ ലോക കേരള സഭ ശേഖരിച്ച 7.86 കോടി, ബഹ്റൈൻ കേരളീയ സമാജത്തിെൻറ നേതൃത്വത്തിൽ സമാഹരിച്ച 20 ലക്ഷം രൂപ എന്നിവയാണ് കൈമാറിയത്.
പ്രളയത്തിൽ തകർന്ന കേരളത്തിെൻറ പുനർനിർമാണത്തിന് ഗൾഫ് രാജ്യങ്ങളിലെ മലയാളികളിൽനിന്നു ലോക കേരളസഭയുടെ നേതൃത്വത്തിൽ സംഭാവന സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളിൽ ഇതിന് നേതൃത്വം നൽകിയത് ഡോ. രവി പിള്ളയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.