ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ അലങ്കരിച്ച സി.സി ടി.വി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവ്
text_fieldsകൊച്ചി: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകെൻറ വിവാഹത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ മരച്ചില്ലകളും കട്ട് ഒൗട്ടുകളുംകൊണ്ട് അലങ്കരിച്ചതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ ഒരുത്തരവുണ്ടാകുംവരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഹൈകോടതി ഉത്തരവ്. സംഭവത്തെ തുടർന്ന് സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് ദേവസ്വം മാനേജിങ് കമ്മിറ്റി അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകിയത്.
റവന്യൂ (ദേവസ്വം) സെക്രട്ടറി, രവിപിള്ള, തൃശൂർ ജില്ല പൊലീസ് മേധാവി, ക്ഷേത്രമേഖലയിലെ സെക്ടറൽ മജിസ്ട്രേറ്റ് തുടങ്ങിയവരെ കക്ഷിചേർക്കാനും ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് കെ. ബാബു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം, കല്യാണങ്ങൾക്ക് അനുവദിക്കുന്ന സമയം തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഡീഷനൽ സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കും.
വിവാഹവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ പരിശോധിച്ച ഡിവിഷൻ ബെഞ്ച്, കോവിഡ് പ്രോട്ടോക്കോളിെൻറ ലംഘനമുണ്ടായെന്നും നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും വാക്കാൽ പറഞ്ഞു. ദേവസ്വം മാനേജിങ് കമ്മിറ്റിയംഗങ്ങളെ കക്ഷിചേർക്കണോയെന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.