രവി പൂജാരി: അന്വേഷണം അഞ്ചലിലും
text_fieldsഅഞ്ചൽ: എറണാകുളം ബ്യൂട്ടി പാർലർ വെടിവെപ്പ് സംഭവത്തിൽ അന്വേഷണം അഞ്ചലിലും. അന്വേഷ ണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം അഞ്ചൽ കൈതാടിയിലുള്ള ഡോക്ടറുടെ വീട്ട ിലെത്തി വിവരങ്ങൾ ശേഖരിച്ചു.
എറണാകുളത്തുനിെന്നത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര ും അഞ്ചൽ പൊലീസും ചേർന്നാണ് വീട്ടിൽ അന്വേഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. പരിയാരം മെഡിക്കൽ കോളജി ൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയശേഷം ഏറെക്കാലം എറണാകുളത്ത് പ്രാക്ടീസ് നടത്തിവ ന്ന ഡോക്ടറുടെ അഞ്ചലിലെ വീട്ടിലായിരുന്നു പരിശോധന.
ഇദ്ദേഹം ഇപ്പോൾ മെഡിക്കൽ രംഗം വിടുകയും സിനിമാരംഗത്ത് പ്രവർത്തിക്കുകയുമാണ്. സിനിമാരംഗത്ത് രക്ഷപ്പെടാതായപ്പോ ൾ അഞ്ചൽ മുക്കട ജങ്ഷനിൽ സ്വന്തമായുണ്ടായിരുന്ന സ്ഥാപനം ഇേദ്ദഹം പണയപ്പെടുത്തിയി രിക്കുകയാണ്. ഇയാൾക്ക് രവി പൂജാരിയുടെ സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസിെൻറ അന്വേഷണം.
ഡോക്ടർ ദമ്പതികളുടെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ ലഭിച്ചു
കൊച്ചി: നടി ലീന മരിയ പോളിെൻറ ബ്യൂട്ടി പാർലറിന് നേർക്ക് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. സംഭവത്തിെൻറ ഗൂഢാലോചനയിൽ പെങ്കടുത്ത ഡോക്ടർ ദമ്പതികളുടെ കൊല്ലത്തെയും കാഞ്ഞങ്ങാെട്ടയും വീടുകളിൽ റെയ്ഡ് നടത്തി.
ലീനയിൽനിന്ന് പണം തട്ടിയെടുക്കാൻ കൊച്ചിയിലും മംഗളൂരുവിലുമുള്ള ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയത് ലീനയുടെ സുഹൃത്തുകൂടിയായ ഡോക്ടർ ആണെന്നാണ് വിവരം.
ബൈക്കിലെത്തി ബ്യൂട്ടി പാർലറിനുനേരെ വെടിവെപ്പ് നടത്തിയ രണ്ടുപേർക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടാകാമെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചിരുന്നു. ഇൗ വഴിക്ക് നടത്തിയ അന്വേഷണമാണ് സംഭവത്തിെൻറ സൂത്രധാരൻ എന്ന് സംശയിക്കുന്ന ഡോക്ടറിലേക്ക് എത്തിയത്.
കഴിഞ്ഞ ഡിസംബർ 15നാണ് പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിനുനേരെ വെടിവെപ്പ് നടന്നത്. എന്നാൽ, രവി പൂജാരി 25 കോടി ലീനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടുത്തില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്നും ഡോക്ടർ ഇതിന് മുമ്പ്തന്നെ എറണാകുളം സിറ്റി പൊലീസിനെ അറിയിച്ചിരുന്നു.
ഇക്കാര്യം മുൻകൂട്ടി അറിഞ്ഞത് എങ്ങനെയാണെന്ന് ഡോക്ടർ വെളിപ്പെടുത്തിയുമില്ല. ഡോക്ടറുടെ കൊല്ലം അഞ്ചലിലെ വീട്ടിലും കാഞ്ഞങ്ങാെട്ട ഭാര്യവീട്ടിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. ഏതാനും ദിവസം മുമ്പ് ഡോക്ടർ വീട്ടിലെത്തി പാസ്പോർട്ടുമായി പോയതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. അന്വേഷണം വഴിതെറ്റിക്കാനും ഡോക്ടർ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
അക്രമികൾക്ക് നടിയുടെ വിവരങ്ങൾ കൈമാറിയതും കൊച്ചിയിൽ താമസ സൗകര്യം ഒരുക്കിയതും ഇവരാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ രവി പൂജാരിയെ മുഖ്യപ്രതിയാക്കി ആദ്യ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.