നിയമസഭാ പ്രമേയം: മുഖ്യമന്ത്രി മികച്ച നിയമോപദേശം തേടുന്നത് നന്ന് -കേന്ദ്രമന്ത്രി
text_fields
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിെൻറ പരിഹാസം. മുഖ്യമന്ത്രി മികച്ച നിയമോപദേശം തേടുന്നത് നന്നായിരിക്കുമെന്ന് കേന്ദ്രമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനപ്രകാരം പൗരത്വ നിയമം കേന്ദ്രപട്ടികയിൽ പെടുന്നതാണ്. അതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ല. നിയമസഭയില്‍ ബി.ജെ.പി എം.എൽ.എ സ്വീകരിച്ചത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ്. ഒരു സംസ്ഥാനം അംഗീകരിക്കുന്ന നിയമം മറ്റൊരു സംസ്ഥാനം അംഗീകരിക്കില്ലെന്ന് പറഞ്ഞാൽ സ്ഥിതിയെന്താകുമെന്ന് ആലോചിക്കണം. മറിച്ചായാൽ ക്രിമിനലുകളെപോലും പിടികൂടാൻ കഴിയാതെവരും.
ചരിത്രകോൺഗ്രസ് വേദിയിൽ ഗവർണർക്കെതിരെ നടന്ന കൈയേറ്റശ്രമത്തെ ശക്തമായി അപലപിക്കുന്നു. ഇതിന് നേതൃത്വം നൽകിയ ഇർഫാൻ ഹബീബ് തെരഞ്ഞെടുപ്പ് കാലത്ത് മോദിക്ക് വോട്ട് ചെയ്യരുതെന്ന് പരസ്യമായി ആഹ്വാനം െചയ്തയാളാണ്. പൗരത്വ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനുള്ള സഹിഷ്ണുത ഇല്ലാത്തവരാണ് പ്രധാനമന്ത്രിക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നത്.
പൗരത്വ ഭേദഗതി മുസ്ലിംകൾ ഉൾപ്പെടെ ഒരു ഇന്ത്യക്കാരെയും ബാധിക്കുന്നതല്ല. ഇതര രാജ്യങ്ങളിൽനിന്ന് വന്നവർക്ക് മുൻ കോൺഗ്രസ് സർക്കാറുകൾ പൗരത്വം നൽകിയിട്ടുണ്ട്. അന്നത്തെ ശരി ഇന്ന് മോദി സർക്കാർ ചെയ്യുേമ്പാൾ എങ്ങനെയാണ് തെറ്റാകുന്നത്. രാജ്യത്ത് എൻ.ആർ.സി നടപ്പാക്കണമെന്ന് തീരുമാനിച്ചത് സി.പി.എം കൂടി പിന്തുണച്ച പഴയ യു.പി.എ സർക്കാറാണെന്ന് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.