‘ദ കേരള സ്റ്റോറി’ സംസ്ഥാനത്തെ മതസൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടുള്ളത് -റാവുത്തർ ഫെഡറേഷൻ
text_fieldsകോഴിക്കോട്: ‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനും മതസൗഹാർദം തകർക്കുന്നതിനും വേണ്ടി സംഘ്പരിവാർ അജണ്ടകൾക്ക് അനുസരിച്ച് നിർമ്മിച്ചതാണെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. സിനിമയ്ക്ക് പ്രദർശനാനുമതി നൽകാതിരിക്കുന്നതിന് നിയമപരമായ എല്ലാ വഴികളും തേടണമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എച്ച് താഹയും ജനറൽ സെക്രട്ടറി ചുനക്കര ഹനീഫയും സർക്കാറിനോട് അഭ്യർത്ഥിച്ചു.
ചിത്രം കേരളത്തിലെ ഹൈന്ദവ സഹോദര സമുദായത്തിൽപെട്ടവർക്കു പോലും അപമാനം വരുത്തുന്ന വിധമാണ് നിർമ്മിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് 32,000ൽപരം പെൺകുട്ടികളെ വശീകരിക്കത്തക്ക വിധമാണ് അവരുടെ സാമൂഹ്യ ജീവിതം എന്ന തെറ്റായ സന്ദേശം കൂടിയാണ് ചിത്രം നൽകുന്നത്.
കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിനെതിരായ ഇത്തരം നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്നും റാവുത്തർ ഫെഡറേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.