പകരക്കാരനില്ലാത്ത ഫോേട്ടാഗ്രാഫറായിരുന്നു റസാഖ് കോട്ടക്കലെന്ന് അടൂർ ഗോപാലകൃഷ്ണൻ
text_fieldsകോഴിക്കോട്: പകരക്കാരനില്ലാത്ത ഫോേട്ടാഗ്രാഫറായിരുന്നു റസാഖ് കോട്ടക്കലെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. റസാഖ് കോട്ടക്കൽ ഫൗണ്ടേഷൻ അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ഒാർമയിൽ റസാഖ് കോട്ടക്കൽ’ പരിപാടിയുടെ സമാപന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരുനിമിഷത്തെ ഒറ്റ ക്ലിക്കിൽ ജീവിതം, കാലം, പ്രകൃതി തുടങ്ങിയവയെല്ലം ഒരു െഫ്രയിമിൽ ഉൾക്കൊള്ളിക്കുക എളുപ്പമുള്ള ജോലിയല്ല. എന്നാൽ അത് വളരെ വിദഗ്ധവും മനോഹരവുമായി ചെയ്തയാളാണ് റസാഖ്. ഒരു ഭാവം പകർത്തൽ മാത്രമല്ല ഫോേട്ടാഗ്രഫി. ഒരു സംഭവത്തിലെ അല്ലെങ്കിൽ ഒരു ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷത്തെ കണ്ടെത്തുകയും പകർത്തുകയുമാണത്. റസാഖ് എെൻറ സിനിമയിൽ മാത്രമല്ല ഞാൻ സംവിധാനം ചെയ്ത ഡോക്യുമെൻററികളിലും പ്രവർത്തിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമായാണ് കരുതുന്നത്. റസാഖ് പോയതിനുപിന്നാലെയാണ് അക്ബർ കക്കട്ടിലും പോയത്. എല്ലാം വലിയ നഷ്ടമാണ്. റസാഖ് അനുസ്മരണവും അദ്ദേഹത്തിെൻറ ചിത്രങ്ങളുടെ പ്രദർശനവും എല്ലാവർഷവും സംഘടിപ്പിക്കണമെന്നും അടൂർ പറഞ്ഞു.
റസാഖ് കോട്ടക്കൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷതവഹിച്ചു. അടൂർ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള ‘എ ഡോർ ടു അടൂർ’ ഫോേട്ടാ പ്രബന്ധം രഘുറായ് അടൂരിന് നൽകി പ്രകാശനം ചെയ്തു. സ്‌നേഹവും അടുപ്പവും നന്മയുമാണ് ഏതൊരു മേഖലയിലും ഉന്നതിയിലെത്താൻ അത്യാവശ്യമെന്നും സർഗവൈഭവം അതിന് പിന്നാലെ വന്നുചേരുമെന്നും രഘുറായ് അഭിപ്രായപ്പെട്ടു. ഫോേട്ടാഗ്രഫി ശിൽപശാലയിൽ പെങ്കടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ രഘുറായ് ൈകമാറി. പോൾ കല്ലാനോട് വരച്ച രഘുറായിയുടെ ചിത്രം സുനിൽ ഇൻഫ്രെയിം രഘുറായിക്ക് സമ്മാനിച്ചു. പ്രശസ്ത ക്യൂറേറ്റർ സുവേന്ദു ചാറ്റർജി, കവി പി.കെ. ഗോപി, ജോഷി േജാസഫ്, ജമാൽ ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. എം.എസ്. സജി സ്വാഗതവും ഡോ. ഉമർ തറേമ്മൽ നന്ദിയും പറഞ്ഞു. ഫോേട്ടാ പ്രദർശനം, േഫാേട്ടാഗ്രാഫർമാരുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മ, ഡോക്യുമെൻററി പ്രദർശനം, രഘുറായിയുടെ നേതൃത്വത്തിൽ േഫാേട്ടാഗ്രഫി ശിൽപശാല തുടങ്ങിയവയാണ് അഞ്ചുദിവസങ്ങളിലായി റാസാഖ് കോട്ടക്കൽ ഫൗേണ്ടഷൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.