റസാഖ് താഴത്തങ്ങാടി വിരമിച്ചു
text_fieldsകോട്ടയം: ‘മാധ്യമം’ ഫോട്ടോ എഡിറ്റർ റസാഖ് താഴത്തങ്ങാടി വിരമിച്ചു. 1987ൽ കോഴിക്കോട് യൂനിറ്റിൽ ഫോേട്ടാഗ്രാഫറായി ചേർന്ന അദ്ദേഹം 31 വർഷത്തെ സേവനത്തിനൊടുവിലാണ് ‘മാധ്യമ’ത്തിെൻറ പടിയിറങ്ങുന്നത്. നിലവിൽ കോട്ടയം യൂനിറ്റിലാണ്. കോഴിക്കോട്, െകാച്ചി, തിരുവനന്തപുരം യൂനിറ്റുകളിലും പ്രവർത്തിച്ചു. രണ്ടുതവണ സംസ്ഥാന സർക്കാറിേൻറതടക്കം 15 അവാർഡുകൾ നേടിയിട്ടുണ്ട്.‘ഗ്രാമക്കാഴ്ച’, ‘സ്ത്രീശക്തി’, മാധവിക്കുട്ടിയുടെ ജീവിതയാത്ര പ്രതിപാദിക്കുന്ന ‘നീർമാതളം മുതൽ ഗുൽമോഹർ വരെ’, ‘നാം െകാല്ലുന്ന ഭൂമി’ എന്നിങ്ങനെ ഫോേട്ടാ പ്രദർശനങ്ങളും ഒരുക്കി. ‘നീർമാതളം മുതൽ ഗുൽമോഹർ വരെ’ വിദേശങ്ങളിലടക്കം പ്രദർശിപ്പിച്ചു.
ദോഹ ഏഷ്യൻ ഗെയിംസ്, ഹൈദരാബാദ് ആഫ്രോ-ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് അടക്കം നിരവധി ദേശീയ-അന്തർദേശീയ കായികമേളകൾ പകർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഏകദിനങ്ങളടക്കം ക്രിക്കറ്റ് മത്സരങ്ങളും പകർത്തി. തുടർച്ചയായി 30 വർഷം സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ മാധ്യമത്തിനുവേണ്ടി പകർത്തി. കോട്ടയം താഴത്തങ്ങാടി പരേതനായ എം.എസ്. അബ്ദുൽ ഖാദറിെൻറയും (മുൻ മുനിസിപ്പൽ കൗൺസിലർ) െഎഷാബീവിയുടെയും മകനാണ്. ഭാര്യ: മുംതാസ് (ദേശാഭിമാനി, കോട്ടയം). മക്കൾ: ദിൽഷാന, ആഷിഖ്, മെഹറിൻ. മരുമകൻ: മുഹമ്മദ് ഷാൻ (സൗദി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.