റസാഖ് പയമ്പ്രോട്ടിന്റെ മരണം: നിയമ നടപടികള്‍ ഊര്‍ജിതമാക്കി കുടുംബവും സമരസമിതിയും
text_fieldsപുളിക്കല്‍: മോയിന്‍കുട്ടി വൈദ്യര് സ്മാരക മാപ്പിള കല അക്കാദമി മുന്‍ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലെ വരാന്തയില്‍ തൂങ്ങി മരിക്കാനിടയായ സാഹചര്യത്തില്‍ നിയമ നടപടികള്‍ ഊര്‍ജിതമാക്കി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനത്തിനെതിരായ സമരസമിതിയും രംഗത്ത്.
പ്രദേശ വാസികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് റസാഖ് പയമ്പ്രോട്ടിന്റെ സഹോദരന് ജമാലുദ്ദീന്‍ നല്കിയ റിട്ട. ഹരജിയില്‍ എതിര് കക്ഷികളോട് വിശദീകരണം തേടിയിരിക്കുകയാണ് ഹൈകോടതി.
ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് എന്‍. നാഗരേഷ് എതിര് കക്ഷികളായ അറുപേര്ക്കാണ് നോട്ടീസ് അയക്കാന്‍ ഉത്തരവായത്. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനുള്ള അക്നോളജ്മെന്റ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. കെ.ഐ. അബ്ദുല്‍ റഷീദ് മുഖേനെയാണ് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
എതിര് കക്ഷികളോട് കോടതി വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ നിലവിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനി തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കരുതെന്ന് പരാതിക്കാരന് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.